ADVERTISEMENT

പള്ളിക്കത്തോട് ∙ കോവിഡ് തീർത്ത പ്രതിസന്ധികളിൽ നിന്ന് അതിജീവനത്തിനു പലവഴികൾ തേടുകയാണ് എല്ലാവരും.    ബിസിനസ് രംഗത്തെ മാന്ദ്യം മറി കടക്കാനും പിടിച്ചു നിൽക്കാനും പുതിയ വഴികൾ കണ്ടെത്തുന്നവരെ പരിചയപ്പെടാം...

∙ പ്രതിസന്ധിയോടു പോരാടാൻ പള്ളിക്കത്തോട് ചിപ്പി സ്റ്റുഡിയോ ഉടമ ബിജു വർഗീസിനും ജുവൽ മന്ദിർ ജ്വല്ലറി ഉടമ ബാബുരാജിനും തുണയായതു മീൻ. പിടയ്ക്കുന്ന മീൻ വാങ്ങി അന്നു തന്നെ ഓൺലൈൻ വഴി വിൽപന നടത്തുകയാണ് ഇരുവരും. ആലപ്പുഴയിൽ പോയി വള്ളക്കാരിൽ നിന്നു നേരിട്ടാണു മീൻ വാങ്ങുന്നത്. ദിവസവും പുലർച്ചെ ഇരുവരും മാറി മാറി ആലപ്പുഴയിൽ പോകും.മീൻ എത്തിച്ചു കഴിഞ്ഞാൽ ഉടൻ വാട്സാപ്പിലൂടെ എല്ലാവരെയും അറിയിക്കും.  പള്ളിക്കത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയാണു ബിജു.

∙ കൈമുതലായുള്ള രുചിക്കൂട്ടിനു പുതിയ വിപണി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ഗോകുൽ കേറ്ററിങ് ഉടമ വല്യകുന്നേൽ സുരേഷ്. സദ്യ വിഭവങ്ങൾ വിപണിയിലെത്തിച്ചു പ്രതിസന്ധി മറികടക്കാനാണു ശ്രമം.   കാളൻ, ഇഞ്ചിക്കറി, അച്ചാറുകൾ, അവിയൽ, പായസം തുടങ്ങിയ ഇനങ്ങളാണു വിൽപനയ്ക്കുണ്ടാവുക. വിഭവങ്ങൾ കേടാകാതിരിക്കാൻ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നില്ലെന്നു സുരേഷ് പറയുന്നു.

  ഗോകുൽ കേറ്ററിങ് ഉടമ സുരേഷ്.
ഗോകുൽ കേറ്ററിങ് ഉടമ സുരേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com