ADVERTISEMENT

കുറവിലങ്ങാട് ∙പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഹരിത ബൂത്തുകൾ സജ്ജമായി. മുള, ഓല, കയർ, ചണച്ചാക്ക് എന്നിവ ഉപയോഗിച്ചാണ് ബൂത്ത് നിർമാണം. മാലിന്യം ശേഖരിക്കുന്നതിനായി ഓല കൊണ്ട് വല്ലങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പോളിങ് ബൂത്തിൽ ജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും പോളിങ് സ്റ്റേഷനിലെ ക്രമീകരണങ്ങളും ഹരിതാഭമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് ബൂത്തുകൾ പരമാവധി ഹരിതചട്ടം പാലിച്ചാണു പ്രവർത്തിക്കേണ്ടത് എന്നാണ് നിർദേശം. കുടിവെള്ളത്തിനായി മൺ കൂജയും മൺ ഗ്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. 

22 ഹരിത ബൂത്ത്; ഒരു വനിതാ ബൂത്ത്

കടുത്തുരുത്തി∙ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ 22 ഇടത്ത് ഹരിത പോളിങ് ബൂത്തുകൾ ഒരുക്കുന്നുണ്ട്. ഒരിടത്ത് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോളിങ് ബൂത്തുമുണ്ട്. കടുത്തുരുത്തി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോളിങ് സ്റ്റേഷൻ. 22 ഹരിത ബൂത്തിലും വനിതാ ബൂത്തിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി റിട്ടേണിങ് ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com