ADVERTISEMENT

വൈക്കം ∙ പുനർനിർമിക്കുന്നതിനായി കുത്തി പൊളിച്ചിട്ട നീർപ്പാറ-തലയോലപ്പറമ്പ് റോഡിന്റെ ടാറിങ് ജോലികൾ വൈകുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ബിഎംബിസി നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പിലെ റോഡ്‌ വിഭാഗമാണ് റോഡ് ഉന്നത നിലവാരത്തിലാക്കുന്നത്. മൂന്ന് മാസത്തോളമായി റോഡിന്റെ നിർമാണ ജോലികൾ ആരംഭിച്ചിട്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇളകിയ മെറ്റൽ യാത്രക്കാരുടെ ദേഹത്ത് തെറിച്ച് വീഴുന്നതും ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ചയാണ്. വെയിൽ ശക്തമായതോടെ പൊടിശല്യവും രൂക്ഷമാണ്. ബ്രഹ്മമംഗലം , നീർപ്പാറ, തുരുത്തുമ്മ നിവാസികൾ തലയോലപ്പറമ്പിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനു ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.2019-20 ലെ ബജറ്റിലാണ് റോഡ് പുനർനിർമാണത്തിനായി 7.10 കോടി രൂപ വകയിരുത്തിയത്. 

റോഡിലെ 3.830 കിലോമീറ്റർ വരുന്ന നീർപ്പാറ-തട്ടാവേലി ഭാഗം 550 മീറ്റർ വരുന്ന പാലാംകടവ് പാലം കഴിഞ്ഞ് മാർക്കറ്റിന് ഉള്ളിലൂടെ തലയോലപ്പറമ്പ് മെയിൻ റോഡിലേക്ക് എത്തുന്ന പ്രദേശമാണ് ഇപ്പോൾ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നത്. തട്ടാവേലി പാലം- ആലിൻചുവട് ഭാഗം വരുന്ന 160 മീറ്റർ ദൂരം ഭൂമി ഏറ്റെടുക്കൽ നടപടികൾ ർത്തിയാകാത്തതിനാൽ ഇപ്പോൾ പുനർനിർമിക്കുന്നില്ലെന്നാണു പൊതുമരാമത്ത് വിഭാഗം പറയുന്നത്. ഒരു കിലോമീറ്റർ വരുന്ന ആലിൻചുവട്-പാലാംകടവ് ഭാഗം നേരത്തെ ടോൾ-പാലാംകടവ് റോഡിന്റെ ഭാഗമായി നന്നാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com