ADVERTISEMENT

കടുത്തുരുത്തി ∙ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ വേറിട്ടൊരു പ്രതിഷേധത്തിലാണ് വെള്ളൂർ മനക്കപടി ഇടമിറ്റത്തിൽ വി.എം. അലിയാരും സമീപവാസികളും . പൊട്ടിപ്പൊളിഞ്ഞ് താറുമാറായിക്കിടക്കുന്ന റോഡിലെ പൊടി ശല്യം ഒഴിവാക്കാനും  പ്രതിഷേധം പ്രകടിപ്പിക്കാനുമായി അലിയാരും പരിസരവാസികളും രാവിലെ മുതൽ വൈകിട്ട് വരെ പൈപ്പിലൂടെ വെള്ളം എത്തിച്ച് റോഡ് നനയ്ക്കുകയാണ്. റോഡിന് സമീപത്തെ വീട്ടുകാർക്കും കട ഉടമകൾക്കും ഇതല്ലാതെ മാർഗമില്ല. 

പൊടി ശല്യം പലരെയും  രോഗികളാക്കി. പൊടി അലർജി ആയിട്ടുള്ളവർ തീരാദുരിതത്തിലുമാണ്. അലിയാരിനൊപ്പം പരിസര വാസികളായ മണിയപ്പൻ, മധു, രവി, ഫൈസൽ അടക്കം പലരും രാവിലെ മുതൽ വൈകിട്ട് വരെ റോഡ് നനച്ച് പൊടി ശല്യം ഒഴിവാക്കുന്ന ജോലിയിലാണ്. ദിവസവും ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് റോഡിൽ പമ്പ് ചെയ്യുന്നത്. പഞ്ചായത്തിനോട് റോഡ് നനച്ച് പൊടിശല്യം ഒഴിവാക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. 

പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ഏക റോഡാണ് ഇത്. കൂടാതെ കൊച്ചിൻ സിമന്റ്സ്, കേരള പേപ്പർ ലിമിറ്റഡ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലേക്കും ഈ റോഡാണ് വാഹനങ്ങൾക്ക് ആശ്രയം. റോഡിന്റെ മധ്യത്തിലൂടെ വെട്ടിപ്പൊളിച്ചു  ജല അതോറിറ്റിയുടെ പൈപ്പ് ഇടലും കൂടി കഴിഞ്ഞപ്പോൾ റോഡെന്ന പേരുമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com