ADVERTISEMENT

തലനാട് ∙ പഞ്ചായത്തിലെ പേര്യംമല അടുക്കം ശ്രീദേവി ക്ഷേത്രത്തിനു സമീപം നിലയംപ്ലാക്കൽ തോടിനു കുറുകെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കലുങ്കിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. തലനാട് പഞ്ചായത്തിലെ ആറാം വാർഡിൽ പേര്യംമല ഭാഗത്ത് താമസിക്കുന്ന അൻപതിലേറെ പട്ടിക വർഗ കുടുംബങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ ആവശ്യമാണ് ഇതോടെ സഫലമായത്. എംപി ഫണ്ടിൽ നിന്നും പട്ടിക വർഗ വിഭാഗത്തിനായി നീക്കി വച്ചിട്ടുള്ള തുകയാണ് കലുങ്ക് നിർമാണത്തിനായി വിനിയോഗിച്ചത്.

 

മഴക്കാലമാകുമ്പോൾ നിലയംപ്ലാക്കൽ തോട്ടിലൂടെയുള്ള കുത്തൊഴുക്ക് മൂലം പേര്യംമല ഭാഗത്തെ പട്ടിക വർഗ കുടുംബങ്ങൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടക്കുന്നത് അപ്രാപ്യമായിരുന്നു.വാർഡ് മെംബർ വത്സമ്മ ഗോപിനാഥൻ, സലിം യാക്കിരിയിൽ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ‌ എംപിക്കു നൽകിയ നിവേദന ഫലമായാണു എംപി ഫണ്ടിൽ നിന്നും തോമസ് ചാഴികാടൻ തുക അനുവദിച്ചത്.

 

സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, വാർഡ് മെംബർ വത്സമ്മ ഗോപിനാഥൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, പഞ്ചായത്ത് മെംബർമാരായ രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, ഷമീല ഹനീഫ, എം.എസ് ദിലീപ് കുമാർ, റോബിൻ ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ബാബു, മുൻ ജില്ലാ പഞ്ചായത്ത് മെംബർ സണ്ണി മാത്യു, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com