ADVERTISEMENT

കോട്ടയം∙ അവശവിഭാഗങ്ങളുടെ പടനായകൻ അയ്യങ്കാളിയുടെ ഓർമകളിൽ നിറഞ്ഞ് ജില്ല. അയ്യങ്കാളിയുടെ ജന്മദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. കെപിഎംഎസ് ശാഖാ കേന്ദ്രങ്ങളിലും സഭാംഗങ്ങളുടെ വീടുകളിലും പതാക ഉയർത്തി. അവിട്ട ദിനമായ സെപ്റ്റംബർ 9ന് എല്ലാ യൂണിയൻ കേന്ദ്രങ്ങളിലും കെപിഎംഎസ് സാംസ്കാരിക ഘോഷയാത്ര നടത്തും. 12 കേന്ദ്രങ്ങളിൽ സാംസ്കാരിക സമ്മേളനം നടത്തും. 

കെപിഎംഎസ്

∙ കോട്ടയം യൂണിയൻ തല പതാക ഉയർത്തലും ഉദ്ഘാടനവും സംസ്ഥാന കമ്മിറ്റി അംഗം മനോജ് കൊട്ടാരം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സാബു മറിയപ്പള്ളി അധ്യക്ഷനായി.
∙ ചങ്ങനാശേരിയിൽ പതാക ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം അഖിൽ കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ സിബി വാസുദേവൻ അധ്യക്ഷത വഹിച്ചു.

∙ പുതുപ്പള്ളി യൂണിയന്റെ ആഘോഷം ഡോ. അനിൽ അമര ഉദ്ഘാടനം ചെയ്തു. എം.ജി. ഗോപാലൻ അധ്യക്ഷനായി.
∙ കാഞ്ഞിരപ്പള്ളി യൂണിയന്റെ ആഘോഷം സാബു കാരിശേരി ഉദ്ഘാടനം ചെയ്തു. എം.ആർ രാജു അധ്യക്ഷനായി. എരുമേലി യൂണിയന്റെ ആഘോഷത്തിൽ ഷൈജു എരുമേലി അധ്യക്ഷനായി.
∙ മീനച്ചിലിൽ യൂണിയന്റെ ആഘോഷം ബീനിഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. പി.ജി സുധാകരൻ അധ്യക്ഷനായി.

∙ ഏറ്റുമാനൂർ യൂണിയന്റെ ആഘോഷംഎൻ. ബിജു ഉദ്ഘാടനം ചെയ്തു. കെ.എസ്. കൃഷ്ണകുമാർ അധ്യക്ഷനായി.
∙ കടുത്തുരുത്തി യൂണിയന്റെ ആഘോഷം അജിത്ത് കല്ലറ ഉദ്ഘാടനം ചെയ്തു. സി.വി. മധു അധ്യക്ഷനായി.
∙ വൈക്കം യൂണിയൻതല പതാക ഉയർത്തലും നേതൃയോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഷാജി ഇടമ്പാടം അധ്യക്ഷത വഹിച്ചു.
∙ തലയോലപ്പറമ്പ് യൂണിയന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.കൃഷ്ണകുമാർ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ചേരമർ ഹിന്ദു മഹാസഭ

∙ കോട്ടയം താലൂക്ക് യൂണിയന്റെ ആഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ നാട്ടകം, മധു നീണ്ടൂർ, സുരേന്ദ്രൻ പാമ്പാടി, സനീഷ് ആർപ്പുക്കര, കെ.എം.കുട്ടൻ,   സി.എം.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ബാലസഭ രൂപീകരണം  താലൂക്ക് യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ ഉദ്ഘാടനം ചെയ്തു. മഹിളാ ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് ലതാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

∙ കടുത്തുരുത്തി താലൂക്ക് യൂണിയന്റെ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.കെ. അനി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി തങ്കപ്പൻ ഐക്കരപ്പറമ്പിൽ പതാക ഉയർത്തി.

ഡിസിഎസ്

∙ ഡിസിഎസിന്റെ ആഘോഷം സംസ്ഥാന പ്രസിഡന്റ് പൊയ്കയിൽ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോമനാഥ് അധ്യക്ഷനായി. ഓമന ശ്രീജ, ഷിബു പാറക്കടവൻ, എസ്. ഉദയകുമാർ, സി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഹിന്ദു ചേരമർ സംഘം 

പത്മനാഭ വിലാസം ഹിന്ദു ചേരമർ സംഘം ആഘോഷം പ്രസിഡന്റ് വി.എം.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.  ജനറൽ   സെക്രട്ടറി എം.സി.സുരേഷ്, വൈസ് പ്രസിഡന്റ്   ആർ.അശോകൻ, ട്രഷറർ സി.രാഘവൻ, ഇ.കെ.മോഹൻദാസ്, പ്രാൺ പി.ചന്ദ്രൻ, എം.ടി.ചന്ദ്രബോസ്, മഹിളാവിഭാഗം കോ ഓർഡിനേറ്റർ റോബിന സന്തോഷ് എന്നിവർ പ്രസംഗിച്ചു.

ദലിത് ഐക്യ സമിതി

അയ്യങ്കാളി അനുസ്മരണം മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ.രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി എം.ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി സജി പാമ്പാടി, ചെല്ലപ്പൻ മുതിരകുന്നേൽ, ലാസർ ജോൺ, നിബിൻ ചാക്കോ, ഷൈലജ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

അയ്യങ്കാളി സാംസ്കാരിക സമിതി

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പറമ്പുകര അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് ഘോഷയാത്ര എന്നിവ നടത്തി. പൊതുസമ്മേളനം ഡോ.രേഖ രാജ് ഉദ്ഘാടനം ചെയ്തു. ദലിത് ഗവേഷകൻ ദിനു വെയിൽ പ്രസംഗിച്ചു. 

എഐഡിആർഎം 

എഐഡിആർഎം അയ്യങ്കാളി അനുസ്മരണം സിപിഐ ജില്ലാ   സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കെ.ഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പ്രദീപ്, കെ.ടി.സുരേഷ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം എന്നിവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com