ADVERTISEMENT

കോട്ടയം∙ സാമ്പത്തിക വർഷം അവസാനിക്കാൻ നാലാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കു പദ്ധതി നിർവഹണത്തിൽ മെല്ലപ്പോക്കെന്നു കണക്കുകൾ. തുക വിനിയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ കോട്ടയം ജില്ല നാലാം സ്ഥാനത്താണ്. 52.7% തുകയാണു ചെലവഴിച്ചത്.

70 ശതമാനത്തിലധികം തുക വിനിയോഗിച്ചത് രണ്ട് തദ്ദേശ സ്ഥാപനങ്ങൾ മാത്രം– പാലാ നഗരസഭയും വാഴൂർ പഞ്ചായത്തും.സംസ്ഥാന തലത്തിൽ ആലപ്പുഴയാണ് ഒന്നാം സ്ഥാനത്ത് (55.19%). രണ്ടാം സ്ഥാനത്ത് കൊല്ലം (54.61%), മൂന്നാം സ്ഥാനം തൃശൂരിനാണ് (53.32%).ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ ബജറ്റ് 381.85 കോടിയുടേതാണ്.

ഇതിൽ ഇന്നലെ ഉച്ചവരെ ചെലവഴിച്ചത് 201.24 കോടി മാത്രം. തുക വിനിയോഗത്തിൽ ജില്ലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതു കോട്ടയം ജില്ലാ പഞ്ചായത്താണ്, 37.48% മാത്രം. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 11 സ്ഥാപനങ്ങളുടെ തുക വിനിയോഗം 50 ശതമാനത്തിൽ താഴെയാണ്. കോട്ടയം നഗരസഭ വിനിയോഗിച്ചത് 52.79%.

നടപ്പുസാമ്പത്തിക വർഷം തുക വിനിയോഗിക്കാതിരുന്നാൽ അതു പാഴാകും. അതേസമയം തുക വകയിരുത്തിയിട്ടുള്ള പദ്ധതി മിക്കപ്പോഴും അടുത്ത വർഷത്തേക്കു സ്പിൽ ഓവർ പദ്ധതി ആയി കാണിക്കും. ഇതിനുള്ള പണം ആ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നു കണ്ടെത്തേണ്ടി വരും. 80 ശതമാനത്തിൽ താഴെ തുക വിനിയോഗം വന്നാൽ പ്ലാൻ ഫണ്ടിലും കുറവുണ്ടാകും. ഇതുമൂലം സ്പിൽ ഓവർ പദ്ധതിക്കു പലപ്പോഴും തുക കണ്ടെത്താൻ പ്രയാസമാണ്.

50 ശതമാനത്തിൽ താഴെ തുക വിനിയോഗിച്ച മറ്റു തദ്ദേശ സ്ഥാപനങ്ങൾ:

നെടുംകുന്നം – 47.95

മൂന്നിലവ് – 46.69

തലയോലപ്പറമ്പ് – 44.81

ഈരാറ്റുപേട്ട ബ്ലോക്ക് 

പഞ്ചായത്ത് – 44.44

ചെമ്പ് – 44.19

ഉദയനാപുരം – 43.75

അകലക്കുന്നം – 40.64

എരുമേലി – 40.64

പനച്ചിക്കാട് – 40.04

വൈക്കം നഗരസഭ – 38.23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com