2 അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
Mail This Article
×
ഈരാറ്റുപേട്ട ∙ വാഗമൺ റോഡിലുണ്ടായ 2 അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് ഇന്നലെ 3 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ചിങ്ങവനം സ്വദേശി ഉണ്ണിമോൻ സാബുവിന് (25) പരുക്കേറ്റു. ക്രിക്കറ്റ് കളിക്കാനായി പോകുന്നതിനിടെയാണ് അപകടം. തീക്കോയിയിൽ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു 3 പേർക്കു പരുക്കേറ്റു. ഇന്നലെ 5 മണിയോടെ കാർ റോഡരികിലെ പുരയിടത്തിലേക്ക് മറിഞ്ഞാണ് അപകടം. വെള്ളികുളം വട്ടോത്ത് ബേബി ജോസഫ് (52), ലൂസി (50), അലൻ (21) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.