ADVERTISEMENT

പാലാ ∙ നിർധന വൃക്ക രോഗികൾക്കു സൗജന്യമായി ഡയാലിസിസ് നടത്താൻ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ 30 ലക്ഷം രൂപ മുടക്കി‍ 4 യന്ത്രങ്ങൾ സജ്ജമാക്കി. പാലാ പീറ്റർ ഫൗണ്ടേഷനാണ് ഡയാലിസിസ് യന്ത്രങ്ങൾ മരിയൻ മെഡിക്കൽ സെന്ററിനു നൽകിയത്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കോ-ഓർഡിനേറ്റർ ഷിബു പീറ്റർ, തോമസ് പീറ്റർ, ഡോ.അലക്‌സ് മാണി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 19നു  5നു ആശുപത്രി അങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി അധ്യക്ഷത വഹിക്കും.‌ ഡയാലിസിസ് കൃത്യമായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പദ്ധതി ഏറെ സഹായകരമാണെന്ന് മരിയൻ മെഡിക്കൽ സെന്റർ സൂപ്രണ്ട് ഡോ.മാത്യു തോമസ്, പീഡിയാട്രിഷ്യൻ ഡോ.അലക്‌സ് മാണി, നെഫ്രോളജിസ്റ്റ് ഡോ.രാമകൃഷ്ണൻ, പീറ്റർ ഫൗണ്ടേഷൻ ഭാരവാഹിയും നഗരസഭ കൗൺസിലറുമായ തോമസ് പീറ്റർ എന്നിവർ പറഞ്ഞു. 4 യന്ത്രങ്ങൾ എത്തുന്നതോടെ ആശുപത്രിയിൽ 15 ഡയാലിസിസ് മെഷീനുകളാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com