ഏറ്റുമാനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരുക്ക് – വിഡിയോ
Mail This Article
×
ഏറ്റുമാനൂർ∙ സെൻട്രൽ ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. എംസി റോഡിൽ വില്ലേജ് ഓഫീസിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മലപ്പുറം, ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച ബൈക്കുകളാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂർ സ്വദേശിയായ യുവാവ് റോഡ് മുറിച്ചു കടക്കവേ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.