ADVERTISEMENT

തലയോലപ്പറമ്പ് ∙ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ ഇടവട്ടം ജയ് വിഹാറിൽ ഡി.മോഹനന്റെ കുലച്ചതും കുലയ്ക്കാറായതുമായ ഇരുനൂറിലേറെ ഏത്തവാഴ ഒടിഞ്ഞുവീണ് നശിച്ചു. കയർ കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും അതെല്ലാം പൊട്ടിച്ചാണു വാഴ ഒടിഞ്ഞുവീണത്.

മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മോഹനൻ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് 30 വർഷത്തോളമായി ഏത്തവാഴക്കൃഷി നടത്തുന്നു. ഇത്തവണ 1200 വാഴയാണു നട്ടത്. ചിലത് ഒഴിവാക്കിയാൽ പൊതുവേ ഇത്തവണ മികച്ചയിനം കുലകളാണ് ഉണ്ടായത്. 

കൃഷിഭവന്റെ നിർദേശപ്രകാരം ജൈവവളപ്രയോഗമാണു നടത്തിയത്. ഒരു വാഴയ്ക്ക് ഏകദേശം 270 രൂപ മുതൽമുടക്കിയാണ് വളർത്തിയത്. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും പണം കണ്ടെത്തിയാണു കൃഷി ചെയ്തത്. വിളവെടുപ്പ് ആകാറായപ്പോൾ വാഴ മുഴുവൻ നശിച്ചതു മോഹനനെ വീണ്ടും കടക്കെണിയിലാക്കി. 

2018ലുണ്ടായ പ്രളയത്തിൽ എഴുനൂറിലേറെ വാഴ നശിച്ചിരുന്നു. കഴിഞ്ഞ വർഷം അപൂർവയിനം രോഗം ബാധിച്ച് നാനൂറിലേറെ വാഴ നശിച്ചു. കൃഷിയോടുള്ള താൽപര്യം കൊണ്ടു മാത്രമാണു കൃഷി തുടർന്നത്. തുടർച്ചയായുണ്ടാകുന്ന നഷ്ടം താങ്ങാവുന്നതിനും അപ്പുറമായി മാറിയിരിക്കുകയാണെന്നു മോഹനൻ പറഞ്ഞു. വാഴക്കൃഷി കുറച്ച് അടുത്ത തവണ മറ്റേതെങ്കിലും കൃഷി പരീക്ഷിക്കാനുള്ള ശ്രമത്തിലാണു മോഹനൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com