ADVERTISEMENT

കോട്ടയം ∙ ഈസ്റ്റ് ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (ബിആർസി) ഓട്ടിസം സെന്ററിനോടു ചേർന്ന് ഓട്ടിസം പാർക്ക് തുടങ്ങി. പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽനിന്ന് കലക്ടർ വി.വിഘ്നേശ്വരി ഏറ്റുവാങ്ങി. വയസ്കരക്കുന്നിലെ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തോടുചേർന്നുള്ള പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി, സെൻസറി ഇന്റഗ്രേഷൻ തെറപ്പി, സ്പെഷൽ എജ്യുക്കേഷൻ ഗ്രൂപ്പ് തെറപ്പി, കൗൺസലിങ് എന്നിവയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയത്. 

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു. എസ്എസ്കെ അഡീഷനൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ.എസ്.ശ്രീകല ഈസ്റ്റ് ബിആർസി തയാറാക്കിയ സ്മരണിക ‘ധ്വനി’ പ്രകാശനം ചെയ്തു. എൻ.ജി.നാരായണൻ, പ്രോജക്ട് കോഓർഡിനേറ്റർ സജൻ എസ്.നായർ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ ആർ.ഗിരിജ, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ കെ.ജെ.പ്രസാദ്, എസ്എസ്കെ ഡിപിഒ ബിനു ഏബ്രഹാം, ഡിഇഒ. ആർ.പ്രദീപ്, ഡയറ്റ് കോട്ടയം പ്രിൻസിപ്പൽ ഡോ.സഫീന ബീഗം, കൈറ്റ് പ്രതിനിധി തോമസ് വർഗീസ്, എഇഒ അനിൽ കെ.തോമസ്, എച്ച്.എം. ഫോറം സെക്രട്ടറിമാരായ വി.എം.റെജിമോൻ, പി.എസ്.ബിന്ദുമോൾ, ട്രെയിനർ കെ.എം.സലീം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com