ADVERTISEMENT

കോട്ടയം ∙ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നു തൊടുപുഴ സ്വദേശി മരിച്ചു. മാലപ്പറമ്പിൽ എം.എ.ആസാദ് (43) ആണു മരിച്ചത്. കോട്ടയം – അരീപ്പറമ്പ് – പാമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ രാവിലെ പാമ്പാടിയിൽ നിന്നു കോട്ടയത്തേക്കു യാത്ര ചെയ്യുകയായിരുന്നു ആസാദ്. ബസ് നാഗമ്പടം സ്റ്റാൻഡിലെത്തി ആളെ ഇറക്കുന്ന സമയത്ത് ആസാദ് ഇറങ്ങാതിരുന്നതു കണ്ടക്ടറുടെ ശ്രദ്ധയിൽപെട്ടു.

തട്ടിവിളിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ഇതേ ബസിലെ യാത്രക്കാരിയായ നഴ്സും പൊലീസും ബസ് ജീവനക്കാരും ചേർന്നു ബസിൽതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിനു ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംസ്കാരം പിന്നീട്. ഭാര്യ: നിഷ (നഴ്സ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com