ADVERTISEMENT

രാമപുരം ∙ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവരീതിയിലുള്ള വിരിപ്പ് നെൽക്കൃഷി ആരംഭിച്ചു. തവളക്കണ്ണൻ എന്ന നാടൻ നെൽവിത്താണ് ഇതിനായി പാകി മുളപ്പിച്ചത്. കൊണ്ടാട് പാടശേഖരത്തിലെ ചൂരവേലി പാടത്തെ അര ഏക്കറിലാണ് വിദ്യാർഥികൾ ഞാർ നട്ടത്.

പാടത്തെ ചേറിൽ ഇറങ്ങി മുൻപരിചയം ഇല്ലാതിരുന്നിട്ടും ഉത്സാഹത്തോടെയും ആവേശത്തോടെയുമാണ് ഞാർ നടുന്നതിൽ കുട്ടികൾ പങ്കെടുത്തത്. പൂർണമായും ജൈവരീതിയിലുള്ള കൃഷിയിൽ നാടൻ ഇനമായ വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവുമാണ് വളമായി ഉപയോഗിക്കുന്നത്. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി രീതിയാണ് അനുവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട 50 എൻഎസ്എസ് വൊളന്റിയർമാർ പ്രോഗ്രാം ഓഫിസർ മെൽവിൻ കെ.അലക്സ്, കർഷകൻ ചൂരവേലി മധു എന്നിവരുടെ നിർദേശപ്രകാരമാണ് കൃഷി ഇറക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ മെൽവിൻ കെ.അലക്സ്, അധ്യാപകരായ ഫാ. ജോമോൻ മാത്യു പറമ്പിത്തടത്തിൽ, ഡൊമിനിക് ജോർജ്, എ.ജി.ഷിനുമോൻ, മിനു തോമസ്, അനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെയും പ്രിൻസിപ്പൽ സാബു മാത്യുവിന്റെയും അധ്യാപകരുടെയും പിടിഎയുടെയും പിന്തുണയോടെയാണ് വിദ്യാർഥികൾ കൃഷിയിലേക്ക് ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com