ADVERTISEMENT

കുമരകം ∙ ചുഴലിക്കാറ്റിൽ കുമരകത്ത് കനത്ത നാശനഷ്ടം. പല വീടുകളുടെയും മേൽക്കൂര പറന്നു പോയി. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണു ചുഴലിക്കാറ്റ് വീശിയത്. കുമരകം റോഡിൽ രണ്ടാം കലുങ്ക് ഭാഗത്തുകൂടി വന്ന ഓട്ടോറിക്ഷ  കാറ്റിൽ നിയന്ത്രണം നഷ്ടമായി പാടത്തേക്കു ചരിഞ്ഞു. ബൈക്ക് യാത്രക്കാരനും നിയന്ത്രണം വിട്ടു മറിഞ്ഞു. രണ്ടു അപകടങ്ങളിലും ആർക്കും പരുക്കില്ല. വീടുകളുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിപ്പോയി.  ഇടവട്ടം, കൊല്ലകരി, കണ്ണാടിച്ചാൽ , രണ്ടാം കലുങ്ക് ഭാഗങ്ങളിലാണ് നഷ്ടങ്ങൾ ഏറെയുമുണ്ടായത്. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ കാറ്റിൽ പറന്ന് അപകടത്തിനിടയാക്കി. 

കുമരകം റോഡിൽ രണ്ടാം കലുങ്ക് ഭാഗത്ത് പരസ്യ ബോർഡ് പറന്ന് റെജിയുടെ വീടിന്റെ മേൽക്കൂരയിൽ പതിച്ചു. കണ്ണാടിച്ചാൽ ജംക്‌ഷനു സമീപം ചിറ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ ഒന്ന് ചെരിഞ്ഞ് അപകടാവസ്ഥയിലായി . പള്ളിയാടത്ര ഭാഗത്തെ വീട്ടുകാരും സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലേക്ക് ഏതു സമയവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് ബോർഡ് നിൽക്കുന്നത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി ദേവയാനിയുടെ വീടിന്റെ മേൽക്കൂര വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്തേക്കു പറന്നു വീണു.

സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഭാര്യ അഞ്ജുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കുകളില്ല. മഴ നനഞ്ഞു വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വരെ  നനഞ്ഞു.ഷാജിയും കുടുംബവും ബന്ധു വീട്ടിലേക്കു താമസം മാറി. തിരുവാർപ്പ് ചെങ്ങളം കേളക്കേരി ഭാഗത്ത്‌ മറുതാപ്പറമ്പിൽ മണി,മഹേഷ്‌ എന്നിവരുടെ വീടിനു മുകളിൽ മരം വീണു, മറ്റു മരങ്ങളുടെ മുകളിൽ തട്ടിയതിനുശേഷം വീണതിനാൽ ആളപായം ഉണ്ടായില്ല. പാറേക്കാട്ടിൽ ലളിതയുടെ വീടിന്റെ ഷീറ്റിൽ കാറ്റിൽ തകർന്നു വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com