ADVERTISEMENT

പൊൻകുന്നം ∙ വഴിയുടെ ശോചനീയാവസ്ഥ മൂലം ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകളിൽ ആൾത്താമസമില്ല. ചിറക്കടവ് പഞ്ചായത്തിലെ ഒന്നാം വാർഡ് നരിയനാനിയിലെ ലൈഫ് പദ്ധതിയിൽ നിർമിച്ച 2 വീടുകളിലാണു പണി തീർന്നിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും താമസക്കാരില്ലാത്തത്.  പദ്ധതി പ്രകാരം 4 വീടുകൾ നിർമിച്ച സ്ഥലത്തേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കാത്തതിനാൽ ഇവിടെയെത്താൻ കഴിയുന്നില്ലെന്നാണു വീട്ടുകാരുടെ പരാതി. മൺപാതയിൽ കുത്തിറക്കമായ ഇവിടേക്കു ഓട്ടോറിക്ഷ പോലും എത്തുകയില്ല. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയാണ്.

പ്രായമായർക്കു നടന്നു ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്. വെള്ളവും വൈദ്യുതിയും എത്തിയിട്ടും റോ‍ഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും ഓരോ തവണയും മുടന്തൻ ന്യായങ്ങളാണ് അധികൃതർ പറയുന്നതെന്നു വീട്ടുടമകളിലൊരാളായ വട്ടപ്പാറ രാജൻ ബാബു ആരോപിച്ചു. പഞ്ചായത്തിൽ നിന്നു ലഭിച്ച തുക കൂടാതെ അത്രയും കൂടി പണം മുടക്കിയാണു തങ്ങൾ പണികൾ പൂർത്തിയാക്കിയതെന്നും നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള വഴിയായതിനാൽ വീട്ടിലെത്താൻ കഴിയുന്നില്ലെന്നും രാജൻ ബാബു പറയുന്നു. 

കോൺക്രീറ്റ് ചെയ്യാൻ നാലര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടും ഇതുവരെ കോൺക്രീറ്റ് ചെയ്തിട്ടില്ല. 80 വയസ്സായ തനിക്കും ഭാര്യയ്ക്കും വീട്ടിലെത്താൻ കഴിയുന്നില്ലെന്നു രാജൻ ബാബു പറയുന്നു.ഇവിടേക്കുള്ള 10 അടി വീതിയിലുള്ള വഴി കോൺക്രീറ്റ് ചെയ്യാനുള്ള എസ്റ്റിമേറ്റ് തയാറാക്കി നടപടികൾ നടന്നു വരുന്നതിനിടെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നതോടെയാണു ടെൻഡറിലേക്കു കടക്കാൻ കഴിയാതെ വന്നത്. വൈകാതെ ടെൻഡർ ക്ഷണിക്കുമെന്നും വാർ‍ഡംഗം കെ.എ.ഏബ്രഹാം അറിയിച്ചു. 3 വീടുകളിൽ 2 വീടുകളുടെ പണികൾ പൂർത്തിയാക്കാത്തതാണ് ആൾത്താമസമില്ലാത്തതിനു കാരണമെന്നും വാർഡംഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com