ADVERTISEMENT

കോട്ടയം ∙ വർക്ക് ഷോപ്പിനുള്ളിൽ ജീപ്പ് തീ പിടിച്ച് നശിച്ചു. മൂലേടം കൊല്ലാട് കുന്നമ്പള്ളി കുറ്റിയിൽ സിബി കുര്യന്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിലാണ ് അപായം. അറ്റകുറ്റപ്പണിക്കായി എത്തിച്ചതാണ്.  ഓട്ടോറിക്ഷയും ഭാഗികമായി കത്തി. ഇന്നലെ രാവിലെ 10.15നാണു സംഭവം. ഈ സമയം സിബിയും കുടുംബാംഗങ്ങളും വീട്ടിലില്ലായിരുന്നു. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിച്ചത് എങ്ങനെയെന്ന് കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com