ADVERTISEMENT

വൈദ്യുതി മുടക്കം
തീക്കോയി ∙ മാർമല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മസ്റ്ററിങ് നടത്തണം 
കോട്ടയം ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്തേണ്ടതാണെന്നു അധികൃതർ അറിയിച്ചു.

സിലക്‌ഷൻ ചെസ്  ചാംപ്യൻഷിപ്
കോട്ടയം ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ചെസ് പേരന്റ്സ് ഫോറം, ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി എന്നിവ ചേർന്ന് 28ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ അണ്ടർ 19, അണ്ടർ 07 (ഓപ്പൺ ആൻഡ് ഗേൾസ്) സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് നടത്തും.  ഓപ്പൺ, ഗേൾസ് പ്രത്യേകം ഉണ്ടായിരിക്കും. ജനന സർട്ടിഫിക്കറ്റ് കോപ്പി / ആധാർ കാർഡ് കോപ്പി, സ്റ്റാംപ് സൈസ് ഫോട്ടോ ഹാജരാക്കണം. മത്സരാർഥികൾ ഇന്ന് ഓൺലൈനായി റജിസ്റ്റർ ചെയ്യണം. ഫോൺ: 9847830186, 9447064149

ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ
കോട്ടയം ∙ 23 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ് 28 ന് രാവിലെ 10 നു മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2001 സെപ്റ്റംബർ ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ: 9605003219.

നേത്ര പരിശോധന
മീനച്ചിൽ ∙ പഞ്ചായത്ത് ഉദയം കുടുംബശ്രീയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയും ചേർന്ന് 28നു രാവിലെ 9.30 മുതൽ കുടുംബശ്രീ ഉദയം ഗ്രൂപ്പ്‌ പ്രസിഡന്റ് നിഷ മനുവിന്റെ വസതിക്കു സമീപം സൗജന്യ നേത്ര പരിശോധനയും തിമിര റെറ്റീന നിർണയ ക്യാംപും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ബിജു തുണ്ടിയിൽ അധ്യക്ഷത വഹിക്കും. ഫോൺ: 9961218926, 7559018585.

കർഷകരെ ആദരിക്കും
വാഴൂർ ∙ കൃഷിവകുപ്പിന്റെ കർഷകദിനാചരണ പരിപാടിയുടെ ഭാഗമായി ചിങ്ങം 1ന് വാഴൂർ കൃഷിഭവനും വാഴൂർ പഞ്ചായത്തും ചേർന്നു മികച്ച കർഷകരെ ആദരിക്കും. മുതിർന്ന കർഷകൻ, മുതിർന്ന കർഷക തൊഴിലാളി, മികച്ച വനിതാ കർഷകർ, മികച്ച കുട്ടി കർഷകർ, മികച്ച എസ്‌സി/എസ്ടി കർഷകർ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. അപേക്ഷ ഓഗസ്റ്റ് 2നു നാലിനു മുൻപായി കൃഷിഭവനിൽ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com