ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയോരത്തെ മാലിന്യം അടങ്ങിയ മണ്ണു നീക്കംചെയ്തു. പക്ഷേ, കൊണ്ടുപോയി തള്ളിയത് ഒരു കിലോമീറ്റർ അകലെ ദേശീയ പാതയോരത്തു തന്നെ. കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങളാണു ദേശീയ പാതയോരത്ത് ഒരിടത്തു നിന്നു മാറ്റി മറ്റൊരിടത്തു തള്ളിയത്. പഞ്ചായത്ത് വളവിലെ പാതയോരത്ത് കിടന്നിരുന്ന ചെളിയും മണ്ണും മരക്കമ്പുകളുമാണു കുന്നുംഭാഗത്തു കൊണ്ടിട്ടത്. പഞ്ചായത്ത് വളവിൽ പാതയോരത്ത് കിടന്ന മണ്ണും ചെളിയും മാലിന്യവും റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 

അതിനാലാണ് ഇവ ഇവിടെ നിന്നു നീക്കം ചെയ്യേണ്ടിവന്നത്. എന്നാൽ ഏതാനും ദൂരം മാറിയെന്നു മാത്രം ഇതേ പോലെ തന്നെ ദേശീയ പാതയോരത്ത് തന്നെയാണ് ഇവ കൊണ്ടിട്ടത്.  ഇതോടെ ഈ ഭാഗത്തെ പാതയോരത്തു കൂടി കാൽനട യാത്രികർക്കു പോകാൻ കഴിയാത്ത സ്ഥിതിയായി. ഇവിടെയത്തുമ്പോൾ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇറക്കവും കൂടിയായ ഇവിടെ വേഗത്തിൽ വാഹനങ്ങൾ പോകുന്ന സ്ഥലമായ ഇവിടെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതു അപകടസാധ്യതയും വർധിപ്പിച്ചു. 

ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാനും ബുദ്ധിമുട്ടായി. മഴ പെയ്താൽ ഈ മണ്ണും ചെളിയും മാലിന്യവും റോഡിലേക്കു നിരന്നൊഴുകുന്ന അവസ്ഥയുണ്ടാകും. ഡംപിങ്‌ യാഡ് ഇല്ലാത്തതിനാൽ മറ്റു മാർഗങ്ങളില്ലെന്നാണു ദേശീയപാതാ അധികൃതരുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com