ADVERTISEMENT

ചങ്ങനാശേരി ∙ കോടതിയിൽ നിയമം പറയാനും വാദിക്കാനും ഒരു കുടുംബത്തിൽ നിന്നു മൂന്ന് അഭിഭാഷകർ . സഹോദരങ്ങളുടെ മക്കളായ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ബാർ കൗൺസിൽ ഓഫ് കേരളയ്ക്കു മുൻപാകെ അഭിഭാഷകരായി എൻറോൾ ചെയ്തത്.

പാലാത്ര ഷിബു മാത്യുവിന്റെ മക്കളായ റൂബിൻ ഷിബു (28), റെൻ ഷിബു (26), പാലാത്ര ചാൾസ് മാത്യുവിന്റെ മകൻ ഡോൺ മാത്യു ചാൾസ് (23) എന്നിവരാണ് ഒരു കുടുംബത്തിൽ നിന്നും ഒന്നിച്ച് വക്കീൽ കുപ്പായമണിയുന്നത്. സഹോദരൻമാരായ റൂബിനും റെനും തിരുവന്തപുരം ലോ അക്കാദമിയിലാണ് എൽഎൽബി പഠനം പൂർത്തിയാക്കിയത്. ബിടെക്കും, എംബിഎയും കഴിഞ്ഞാണ് റൂബിൻ എൽഎൽ‌ബി തിരഞ്ഞെടുക്കുന്നത്. റെൻ ബിടെക് സിവിലിനു ശേഷമാണ് നിയമപഠനം തിരഞ്ഞെടുത്തത്.

ഡോൺ ബെംഗളൂരു ക്രൈസ്റ്റ് ലോ കോളജിൽ എൽഎൽബി പഠനം പൂർത്തിയാക്കി. പാരമ്പര്യമായി കെട്ടിട നിർമാണ മേഖലയിൽ സജീവമായ പാലാത്ര കുടുംബത്തിൽ നിന്നും മൂന്ന് അഭിഭാഷക‌ർ എത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. ഇവരെ കൂടാതെ ഡോണിന്റെ ഇളയ സഹോദരൻ ഡീൻ ജോ ചാൾസ് (18) ഹൈദരാബാദ് സിംബോസിയോസ് ലോ കോളജിൽ ഒന്നാം വർഷ എൽഎൽബിക്ക് പഠിക്കുകയാണ്. പ്രഫഷനലായി ജോലി ചെയ്യാനുള്ള താൽപര്യമാണ് അഭിഭാഷകരാകാൻ പ്രേരിപ്പിച്ചതെന്ന് മൂവരും പറയുന്നു. ഡോൺ എൽഎൽഎം ഉന്നത പഠനത്തിനായി ഡൽഹി ജിൻഡാൾ ലോ കോളജിൽ ചേർന്നു. റൂബിനും റെനും ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com