ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ ദേശീയപാതയിലെ സീബ്രാ വരകൾ മാഞ്ഞു തുടങ്ങി. ഇതോടെ കാൽനടക്കാർ ദുരിതത്തിലായി. ടൗണിലെ പ്രധാന ജംക്‌ഷനുകളായ ബസ് സ്റ്റാൻഡ് ജംക്‌ഷൻ, പേട്ടക്കവല, കുരിശുങ്കൽ എന്നിവിടങ്ങളിലെ സീബ്രാ ലൈനുകളാണു മാഞ്ഞു പോയത്. സീബ്രാ ലൈനുകൾ ഇല്ലാതായതോടെ റോഡിന്റെ മറുവശം കടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

വേഗത്തിലെത്തുന്ന വാഹനങ്ങൾ നിർത്താതെ വരുന്നത് കാൽനടക്കാരെ അപകട ഭീതിയിലാക്കുകയാണ്. പല സമയങ്ങളിലും ഏറെ നേരം കാത്തു നിന്ന ശേഷമാണ് കാൽനട യാത്രക്കാർക്കു റോഡിനു മറുവശത്തേക്കു കടക്കാൻ കഴിയുന്നത്. മുതിർന്നവരും സ്ത്രീകളും വിദ്യാർഥികളുമാണ് വലിയ ദുരിതം അനുഭവിക്കുന്നത്. മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com