ADVERTISEMENT

ഏറ്റുമാനൂർ ∙ ഇൻഡസ്ട്രീയൽ വിസിറ്റിന് ബെംഗളൂരുവിലേക്ക് പോയ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ. പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളജിലെ നാലാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി നോയൽ ജോബി (21)യാണ് മരിച്ചത്. മംഗാലാപുരത്തുനിന്ന് തിരികെ വരുന്ന വഴി കോഴിക്കോട് ഭാഗത്ത് വച്ച് ടോയിലറ്റിൽ പോയ സമയത്തോ മറ്റോ ട്രെയിൽ നിന്ന് വീണുവെന്നാണ് സംശയം. കൂടെയുണ്ടായിരുന്നവർ എറണാകുളത്ത് എത്തിയപ്പോൾ കോഴിക്കോട് നിന്ന് പോലീസ് വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഇക്കഴിഞ്ഞ 23നാണ് നോയൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. സംസ്കാര ശുശ്രൂഷകൾ 30ന് വൈകുന്നേരം 3.00ന് ഭവനത്തിൽ ആരംഭിച്ച് ക്രിസ്തുരാജ് സെമിത്തേരിയിൽ (ശാന്തിതീരം).

English Summary:

21-year-old Noel Joby, a final year engineering student at Pala Chundachery St. Joseph's College, died in a tragic accident after falling from a train during an industrial visit to Bengaluru.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com