ADVERTISEMENT

കോട്ടയം∙ വിജയപുരം പഞ്ചായത്തിന്റെയും തേമ്പ്രവാൽ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എസ്എച്ച് മെഡിക്കൽ സെന്റർ, അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോട സൗജന്യ ആരോഗ്യപരിശോധനയും നേത്ര - രോഗനിർണയവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി അധ്യക്ഷത വഹിച്ചു. 

റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.പി.എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മിഥുൻ ജി. തോമസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലിബി ജോസ് ഫിലിപ്പ്, പ്രോഗ്രാം കോഡിനേറ്റർ റെൻജി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ പൊലീസ് വിശിഷ്ട സേവാമെഡൽ ജേതാവ് വി.ബി.അമ്പിളി, മഹാത്മാഗാന്ധി സർവകലാശാല റാങ്ക് ജേതാവ് നന്ദന ജയകുമാർ എന്നിവരെ ആദരിച്ചു.

English Summary:

Vijayapuram Panchayat and Residents Association Host Successful Health Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com