ADVERTISEMENT

കോട്ടയം∙ ‘ടോക്സ് ഇന്ത്യ’യുടെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനത്തിന് മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി നാളെ കോട്ടയത്ത് എത്തും.  4.30ന് കെപിഎസ് മേനോൻ ഹാളിലാണ് പരിപാടി. പ്രഭാഷകനുമായി ജനങ്ങൾക്കു സംവദിക്കാൻ അവസരമുണ്ട്. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. ഫാ.എം.പി ജോർജ് ടോക്സ് ഇന്ത്യ ഗാനം ആലപിക്കും.  കോട്ടയം പബ്ലിക് ലൈബ്രറിയും തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓരോ മാസവും ഇന്ത്യയിലും വിദേശത്തുംനിന്നുള്ള പ്രമുഖരുടെ പ്രഭാഷണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.

റെഡിഫ്.കോം ചെയർമാനും സിഇഒയുമായ അജിത് ബാലകൃഷ്ണൻ, ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ, എഴുത്തുകാരി അരുന്ധതി റോയ്, ശശി തരൂർ എംപി തുടങ്ങിയവർ വരുംമാസങ്ങളിൽ പ്രഭാഷണത്തിന് എത്തും. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഇക്കാലത്ത് വിജ്ഞാന സമൂഹനിർമിതി ലക്ഷ്യമിട്ടാണ് ടോക്സ് ഇന്ത്യ ആരംഭിച്ചത്.  ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്താൻ പദ്ധതിയുണ്ട്.

English Summary:

Don't miss the launch of 'Talks India', a groundbreaking monthly lecture series, featuring inaugural speaker Tushar Gandhi, the great-grandson of Mahatma Gandhi. The event will be held at KPS Menon Hall in Kottayam on 8th September 2024 at 4:30 PM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com