ADVERTISEMENT

നീലംപേരൂർ ∙ പടയണിക്ക് അലങ്കാരമൊരുക്കാൻ ഇത്തവണ താമരയിലകൾ നീലംപേരൂരിൽ തന്നെ ഒരുങ്ങുന്നു. ക്ഷേത്രക്കുളം നവീകരിച്ച് പടയണിക്കായി താമരപ്പൂക്കൃഷി തുടങ്ങി. കാർഷിക സംസ്കാരവുമായി ഇഴചേർന്ന നീലംപേരൂർ പൂരം പടയണിക്ക് അന്നങ്ങളെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാനയിനമാണ് താമരയില. ഒരു പടയണിക്കാലത്തു മാത്രം 3,000 മുതൽ 4,000 വരെ താമരയിലകൾ വേണ്ടിവരും. വർഷങ്ങൾക്ക് മുൻപ് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പടയണിക്കായി താമരയിലകൾ തേടി കുട്ടികളടങ്ങുന്ന സംഘം ഓടിനടന്നത് മുതിർന്നയാളുകളുടെ മനസ്സിൽ ഇന്നുമുണ്ട്. 

കാലം മാറിയതോടെ താമരക്കുളങ്ങൾ കാണാമറയത്തായി. കഴിഞ്ഞ പടയണിക്കായി കരുനാഗപ്പള്ളി, കുമരകം എന്നിവിടങ്ങളിൽനിന്നാണ് താമരയില എത്തിച്ചത്. ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളം നവീകരിച്ച് താമര മുട്ടുകൾ പാകുകയായിരുന്നു. 2003ലും താമരപ്പൂക്കൃഷി നടത്തിയെങ്കിലും മുന്നോട്ടുപോയില്ല.  ഈ വർഷം ക്ഷേത്രക്കുളത്തിലെ താമരയിലകളാവും പടയണിക്ക് അലങ്കാരത്തിനായി ഉപയോഗിക്കുക.

English Summary:

The Neelamperur Padayani festival in Kerala is embracing sustainability and tradition by locally cultivating lotus leaves for its iconic performances. This article explores the festival's deep connection to agriculture and the community effort involved in preparing thousands of lotus leaves for this vibrant cultural event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com