ADVERTISEMENT

കറുകച്ചാൽ ∙ സെൻട്രൽ ജംക്‌ഷനിൽ കുഴികളുടെ പൊടി പൂരം. ഒപ്പം അപകടങ്ങളുടെയും. വ്യാഴാഴ്ച വൈകിട്ട് കുഴിയിൽ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആനിക്കാട് സ്വദേശികളായ ദമ്പതികൾക്ക് നിസ്സാര പരുക്കേറ്റിരുന്നു. തിങ്കളാഴ്ച കുഴിയിൽ ചാടിയ കാറിന് പിന്നിൽ പിക്കപ് വാൻ ഇടിച്ചത് ഗതാഗത തടസ്സത്തിന് കാരണമായി. സെൻട്രൽ ജംക്‌ഷനിൽ എത്തിയാൽ നാല് വശത്തു നിന്നും വരുന്ന വണ്ടികൾ മാത്രമല്ല കുഴികളും കൂടി നോക്കേണ്ട അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു.

ഓണത്തിരക്കിൽ കുഴികൾ കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. 3 മാസമായി കറുകച്ചാൽ സെൻട്രൽ ജംക്‌ഷനിൽ കുഴികൾ രൂപപ്പെട്ടിട്ട്. നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 തവണ കുഴി താൽക്കാലികമായി അടച്ചെങ്കിലും മഴയിൽ എല്ലാം ഒലിച്ചു പോയി. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധിക്കാതെ എത്തുന്നവരാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. റോഡിൽ പാകിയിരുന്ന ടൈൽ പലതും ഇളകി പോയി.

English Summary:

Karukachal's Central Junction is grappling with a severe pothole problem, leading to frequent accidents and traffic jams. Despite temporary fixes, the issue persists, posing a significant risk to commuters, particularly during the busy Onam season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com