ADVERTISEMENT

വൈക്കം ∙കുലശേഖരമംഗലം മാറ്റപ്പറമ്പിലെ 'മാറ്റം' പൈതൃകോത്സവം നാളെ. തിരുവോണനാളിൽ മാറ്റപ്പറമ്പിൽ നടത്തുന്ന വഴിവാണിഭമാണ് 'മാറ്റം'. രാജഭരണകാലത്ത് നിലനിന്നിരുന്ന കൈമാറ്റ വാണിഭത്തിന്റെ നാളുകളിലേക്ക് മറവൻതുരുത്ത് പഞ്ചായത്തിലെ മാറ്റപ്പറമ്പിനെ കൂട്ടിക്കൊണ്ടുപോകുന്നത് ഓണക്കാലത്താണ്. വ്യാപാരത്തിന്റെ ആദ്യ രൂപമായ 'ബാർട്ടർ' സമ്പ്രദായത്തിൽ അധിഷ്ഠിതമായ മാറ്റമാണ് രാജഭരണകാലത്ത് നടന്നിരുന്നത്.

നാണയ വിനിമയത്തിലേക്കു നാടു മാറിയതോടെ അവശ്യസാധനങ്ങൾ പണംകൊടുത്തു വാങ്ങിത്തുടങ്ങിയ ചിങ്ങമാസത്തിലെ തിരുവോണ നാളിലും കന്നിമാസത്തിലെ ഓണനാളിലും തിരുവാതിരനാളിലും എല്ലാം നടന്നിരുന്ന മാറ്റം തിരുവോണ ദിനത്തിൽ മാത്രമായി.  സാധാരണ ഉത്രാട ദിനത്തിൽ വൈകിട്ടാണ് കച്ചവടക്കാർ മാറ്റപ്പറമ്പിലേക്ക് വന്നുതുടങ്ങുന്നതെങ്കിൽ ഇത്തവണ ഇന്നലെ മുതൽ തന്നെ കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന കടകൾ കെട്ടി മാറ്റപ്പറമ്പ് ഒരുങ്ങി. 

തിരുവോണ ദിവസമായ നാളെ രാവിലെ അഞ്ചുമുതൽ കുലശേഖരമംഗലം ടോൾ ജംക്‌ഷൻ മുതൽ മാറ്റപ്പറമ്പ് വരെ റോഡിന്റെ ഇരുവശവും അവശ്യവസ്തുക്കളുമായി കച്ചവടക്കാർ അണിനിരക്കും. നൂറ്റാണ്ടുകളായി നടന്നുവരുന്ന തിരുവോണ നാളിലെ 'മാറ്റം' തന്നെയാണ് ഇന്നും കുലശേഖരമംഗലം ഗ്രാമത്തിന്റെ വസന്തോത്സവം.

English Summary:

The historic 'Mattam' Heritage Festival returns to Mattapparambu in Kulasekharamangalam, Kerala, this Thiruvonam. This unique festival revives the age-old practice of barter trade, offering a glimpse into Kerala's rich cultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com