ADVERTISEMENT

എരുമേലി ∙ നവീകരിച്ച ഓരുങ്കൽത്തടം - കരിമ്പിൻതോട് റോഡിന്റെ (എരുമേലി ബൈപാസ്) ഉദ്ഘാടനം 18ന് 3ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി -എരുമേലി റോഡിൽ നിന്ന് ആരംഭിച്ച്, ടൗൺ കടന്ന് കരിമ്പിൻ തോട്ടിൽ എത്തിച്ചേരുന്ന റോഡാണ് ഓരുങ്കൽതടം-കരിമ്പിൻതോട് റോഡ്. 5 കോടി രൂപ ചെലവഴിച്ചാണ് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ചത്.

നഗരത്തിലെ തിരക്ക് കുറയ്ക്കും
ശബരിമല തീർഥാടകർക്കും ദീർഘദൂര യാത്രക്കാർക്കും എരുമേലി നഗരത്തിലെ ഗതാഗതത്തിരക്കിൽപെടാതെ യാത്ര ചെയ്യാൻ എരുമേലി ബൈപാസ് സഹായകമാകും. 

English Summary:

The Erumely Bypass, officially known as the Orungalthadam-Karimbinthodu Road, has been inaugurated to improve connectivity and reduce traffic congestion in Erumely town. This upgraded road will significantly benefit Sabarimala pilgrims and long-distance travelers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com