ADVERTISEMENT

മണ്ണനാൽതോട് ∙ ഗാർഹികാവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കണമെന്നാണ് നിബന്ധന. എന്നാൽ മറ്റപ്പള്ളി കേന്ദ്രമായുള്ള മറ്റപ്പള്ളി ജലനിധി പദ്ധതിയിൽനിന്നുള്ള വെള്ളം ഗാർഹിക ആവശ്യത്തിനൊഴികെ മറ്റെന്തിനും ഉപയോഗിക്കാമെന്ന സ്ഥിതിയാണ്.  അകലക്കുന്നം പഞ്ചായത്തിലെ മഞ്ഞാമറ്റത്തു പ്രവർത്തിച്ചിരുന്ന ഗോമ്മവുഡ് കമ്പനിക്കു എതിർവശത്തെ കുളത്തിൽനിന്നുള്ള ജലത്തെ ആശ്രയിക്കുന്നത് 28 കുടുംബങ്ങളാണ്.

എന്നാൽ ഗുണഭോക്താക്കൾക്ക് കിട്ടുന്നത് ചെളി വെള്ളം. അതിനാൽ തന്നെ ചെടി നനയ്ക്കാനും മറ്റു ഗാർഹികേതര ഉപയോഗത്തിനും വേണ്ടി വെള്ളം ഉപയോഗിക്കേണ്ട ഗതികേടാണ്. മാസം 150 രൂപയാണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നു. നിലവിൽ മുടക്കമില്ലാതെ എല്ലാ ദിവസവും രാവിലെ 8ന് വെള്ളം തുറന്നുവിടും.

പക്ഷേ ചെളി നിറഞ്ഞ ജലമായതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ഒരു മാസം ഇരുന്നാൽ പോലും വെള്ളം തെളിയില്ലെന്നു മണ്ണനാൽ തോട് പൗരസമിതി ഭാരവാഹികൾ പറയുന്നു. അതിനാൽ കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിയാണെന്നും ഗുണഭോക്താക്കൾ പറയുന്നു. 

''കുളം പാടത്തോട് ചേർന്നായതിനാൽ വെള്ളം ശുദ്ധീകരിക്കുക വലിയ പ്രതിസന്ധിയാണ്. ശുദ്ധീകരണി വച്ചെങ്കിലും ചെളി നിറയുകയാണ്. പൈപ്പ് കുഴിച്ചിടാതെ റോഡിനോട് ചേർന്നാണ് സ്ഥാപിച്ചത്. തുടർച്ചയായി പൈപ്പ് പൊട്ടുന്നുണ്ട്.അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവാകുന്നു. സാമ്പത്തിക  പ്രതിസന്ധിയാണ് വലിയ പ്രശ്നം.''

English Summary:

Despite the existence of the Mattappally Jalanidhi Scheme, residents in Manjamattam, Akalakunnam Panchayat, are grappling with water scarcity. The situation raises questions about the intended use of water from the scheme, as 28 families rely heavily on a pond opposite the former Gommawood company.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com