ADVERTISEMENT

ചങ്ങനാശേരി ∙ കണ്ണ് തുറക്കൂ അധികൃതരേ... ജനറൽ ആശുപത്രി റോഡിന് വേണം അടിയന്തര ചികിത്സ. ദിനംപ്രതി നൂറുകണക്കിന് രോഗികളും ആംബുലൻസുകളും കടന്നു പോകുന്ന നഗരമധ്യത്തിലെ ജനറൽ ആശുപത്രി റോഡ് തകർന്ന് തരിപ്പണമായിട്ട് ഒരു വർഷം പിന്നിടുകയാണ്. ഗുരുതരമായി പരുക്കേറ്റ രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും കുഴികളിൽ ചാടി വേണം കടന്നു പോകാൻ. കുഴിയിൽ വീണ് ശരീരം ഉലയുന്നതോടെ പരുക്കേറ്റവർ വാഹനത്തിനുള്ളിൽ കിടന്ന് വേദന കൊണ്ട് പുളയും. അപകടത്തിൽ പരുക്കേറ്റവരുമായി പാഞ്ഞ് വരുന്ന ആംബുലൻസുകൾ റോഡിന്റെ അവസ്ഥ കാരണം ഈ ഭാഗത്ത് വേഗം കുറയ്ക്കേണ്ടി വരുന്നു. രോഗികളെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ്  ഇവിടെ നഷ്ടപ്പെടുന്നത്.

റോഡിലെ കുഴിയിൽ നിരത്തിയിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ.
റോഡിലെ കുഴിയിൽ നിരത്തിയിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ.

തകർന്ന റോഡ് കാരണം മനുഷ്യരുടെ ജീവൻ പോലും നഷ്ടമാകുന്ന ഗുരുതരമായ അനാസ്ഥ. റോഡിനു സമീപത്ത് തന്നെയാണ് ഓട്ടോ സ്റ്റാൻഡും. 30 വർഷത്തിലേറയായി ഈ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നവർ പോലും ഈ റോഡിൽ ഇങ്ങനെ തകർന്നിട്ടില്ലെന്ന് പറയുന്നു. റോഡിലെ കുഴി കാരണം ഓട്ടം പോലും മുടങ്ങുന്ന സ്ഥിതിയാണ്. കുഴി കാരണം അപകടങ്ങളും വാഹനങ്ങൾക്ക് തകരാറും പതിവായപ്പോൾ ഓട്ടോ ഡ്രൈവർമാർ തന്നെ കുഴികളിൽ ഇന്റർലോക്ക് കട്ടകളും മണ്ണും നിരത്തി. റോഡിന് മധ്യഭാഗത്ത് അടിയിലൂടെ വലിയ ഓട കടന്നു പോകുന്നുണ്ട്. സ്ലാബ് പൊട്ടി മുകളിലെ ടാറിങ് ഇളകിയതോടെ റോഡിന് നടുവിൽ വലിയ കുഴിയാണ്. നഗരസഭയ്ക്ക് കീഴിലാണ് ജനറൽ ആശുപത്രി റോഡ്. അൽഫോൻസാ റോഡ് വഴി മാർക്കറ്റ് ഭാഗത്തേക്ക് പോകാനും നൂറുകണക്കിന് വാഹനങ്ങളാണ് ജനറൽ ആശുപത്രി റോഡിലൂടെ കടന്നു വരുന്നത്.

നിർമാണം ഉടൻ ആരംഭിക്കും
ജനറൽ ആശുപത്രി റോഡിന്റെ നിർമാണം അടുത്തയാഴ്ച ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. ബിഎം ബിസി നിലവാരത്തിൽ 50 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ഉന്നതനിലവാരത്തിൽ പൂർത്തിയാക്കും. ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായും എംഎൽഎ പറഞ്ഞു.

English Summary:

General Hospital Road, a critical route for ambulances and patients, is plagued by potholes and neglect, delaying emergency care and causing unnecessary suffering. Urgent action is needed to repair the road and prioritize patient well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com