ADVERTISEMENT

നേത്ര പരിശോധനാ ക്യാംപ്
കിളിരൂർ ∙ സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ നേതൃത്വത്തിൽ കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ, തെള്ളകം ചൈതന്യ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ 22ന് 8.30 മുതൽ ഒരുമണി വരെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ സൗജന്യ  നേത്ര പരിശോധനാ ക്യാംപ് നടത്തും. കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രഫ. ഡോ.രാജു ജോർജ് ക്യാംപ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. തോമസ് ചേക്കോന്ത അധ്യക്ഷത വഹിക്കും. താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9605594744

വൈദ്യുതി മുടക്കം
കുമരകം ∙ കൊച്ചു പാലം, ഗൊങ്ങിണികരി, ബാങ്ക് പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ കൊച്ചു പാലം, ഗൊങ്ങിണികരി, ബാങ്ക് പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ലീഗൽ സർവീസസ് അദാലത്ത്
പാലാ ∙ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഒക്ടോ. 2ന് 10 മുതൽ അദാലത്ത് നടത്തും. പരാതികൾ 23 വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ നൽകാം. ഫോൺ: 04822 216050, 9447036389.

എൻജിനീയറിങ് കോളജിൽ ഒഴിവ്
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കു 23ന് 11ന് കോളജിൽ അഭിമുഖം നടത്തും. ഫോൺ: 9446122060, 7907645018.

സീറ്റൊഴിവ്
കടുത്തുരുത്തി ∙ കേന്ദ്ര നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി മേരി മാതാ പ്രൈവറ്റ് ഐടിഐയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഇലക്ട്രിഷ്യൻ മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. രേഖകളുമായി 28ന് മുൻപ് കോളജിൽ എത്തണം. ഫോൺ : 8921566061, 8281665309

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com