ADVERTISEMENT

കോട്ടയം ∙ മുസ്‌ലിം സമുദായം വർഗീയവാദികളല്ലെന്നും അത്തരത്തിൽ പ്രവർത്തിക്കുന്ന വിശ്വാസികളുണ്ടെങ്കിൽ അത് അവർ ഖുർആൻ വേണ്ടത്ര പഠിക്കാൻ തയാറാകാത്തതു കൊണ്ടാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. സമസ്ത കേരള സുന്നി യുവജനസംഘം സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിന്റെ സമാപന സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

quraan-programme
സമസ്ത കേരള സുന്നി യുവജനസംഘം കോട്ടയത്തു സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പ്രസംഗിക്കുന്നു. അബ്ദുൽ അസീസ് ബഡായിൽ, എ.താഹ മുസല്യാർ, സയ്യിദ് നാസർ തങ്ങൾ, എം.അബ്ദുറഹ്മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, സയ്യിദ് താഹ സഖാഫി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, ഇ.എ.നിസാർ മൗലവി, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, സയ്യിദ് ഹാഷിം തങ്ങൾ എന്നിവർ സമീപം. ചിത്രം: മനോരമ

ഭൂമിയിലെ എല്ലാവരോടും കൃപ കാണിക്കണമെന്നും എല്ലാവർക്കും ഗുണം ചെയ്യണമെന്നുമാണു നബി വചനം. അല്ലാതെ ഇസ്‌ലാം മതവിശ്വാസികളോടു മാത്രം കൃപ കാണിക്കണമെന്നും ഗുണം ചെയ്യണമെന്നുമല്ല. ആരെയും ആക്രമിക്കാനും കൊല്ലാനും മുഹമ്മദ് നബി പഠിപ്പിച്ചിട്ടില്ല. നന്നായി സംസാരിക്കണം എന്നാണു പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ ഖുർആന്റെ വെളിച്ചത്തിൽ ജീവിക്കാൻ ശ്രമിക്കണം. സാർവലൗകികവും സമ്പൂർണവുമായ ആശയങ്ങളാണു ഖുർആൻ പഠിപ്പിക്കുന്നത്. അളവിലും തൂക്കത്തിലും കളവു കാണിക്കാൻ പാടില്ലെന്നും അങ്ങനെയുള്ളവർക്കു കഠിനമായ ശിക്ഷയാണുള്ളതെന്നും ഖുർആൻ പറയുന്നു. പൊതുസ്ഥലത്തു പെരുമാറേണ്ട രീതി മുതൽ മനുഷ്യൻ പാലിക്കേണ്ട എല്ലാക്കാര്യങ്ങളും ഖുർആൻ പറയുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

കെ.ഫ്രാൻസിസ് ജോർ‌ജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എസ്‌വൈഎസ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി, എ.താഹ മുസ‌ല്യാർ, ഇ.എ.നിസാർ മൗലവി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, സയ്യിദ് ഹാഷിം തങ്ങൾ, എച്ച്.ഇസ്സുദ്ദീൻ കാമിൽ സഖാഫി, എം.അബ്ദുറഹ്മാൻ സഖാഫി, വി.എച്ച്.അലി ദാരിമി, ടി.കെ.അബ്ദുൽ കരീം സഖാഫി, എം.പി.അബ്ദുൽ ജബ്ബാർ സഖാഫി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് ബഡായിൽ, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് ലബീബ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.ഡിസംബർ 27 മുതൽ 29 വരെ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിനു മുന്നോടിയായാണു ഖുർആൻ സമ്മേളനം സംഘടിപ്പിച്ചത്.

English Summary:

At the SKSSF Quran Conference closing session, Indian Grand Mufti Kanthapuram A.P. Aboobacker Musliyar highlighted the Quran's teachings on universal mercy, kindness, and ethical conduct. He emphasized that any deviation from these principles stems from a lack of proper understanding of the Quran.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com