ADVERTISEMENT

കുമാരനല്ലൂർ ∙ ഐതിഹ്യപ്പെരുമയിൽ നടന്ന ഉത്തൃട്ടാതി ഊരുചുറ്റ് ജലോത്സവം ഭക്തി സാന്ദ്രമായി. ആറാട്ടുകടവിൽ നിന്നാണ് ദേവിയുടെ സിംഹ വാഹനവും വഹിച്ചുള്ള പള്ളിയോടം പുറപ്പെട്ടത്. ശ്രീ വിനായകൻ ചുണ്ടൻ ദേവിയുടെ സിംഹ വാഹനം വഹിച്ചു. ദേവസ്വം ഭരണാധികാരി കാഞ്ഞിരക്കാട്ട് ഇല്ലം കെ.എ.മുരളിയിൽ നിന്നു കുമാരനല്ലൂർ 777–ാം നമ്പർ കരയോഗം പ്രസിഡന്റ് പി.എൻ.ശശിധരൻ നായർ വാഹനം ഏറ്റുവാങ്ങി. തുടർന്ന് വാദ്യമേളങ്ങളോടു കൂടി കരവഞ്ചിയായി ആറാട്ടുകടവിൽ എത്തിച്ചു. ചെമ്മങ്ങാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, നീലിമംഗലം, അമ്പാട്ട്, നട്ടാശേരി, ഇടത്തിൽ മണപ്പുറം വഴി സൂര്യകാലടിമന കടവിൽ എത്തിയശേഷം തിരികെ വട്ടമൂട്, നാഗമ്പടം വഴി ചുങ്കത്ത് എത്തിച്ചേർന്നു. 

തുടർന്ന് ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലക്കുട്ടിശേരി , കുടമാളൂർ, പനമ്പാലം വഴി പറ വഴിപാടുകൾ സ്വീകരിച്ച് കുമരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തി. തുടർന്നു ആറാട്ടുകടവിൽ എത്തിച്ചേർന്നു. ആറാട്ടുകടവിൽ എത്തിയ ഘോഷയാത്രയെ ഭക്തജനങ്ങൾ നിറപറ വച്ചാണ് സ്വീകരിച്ചത്. കരവഞ്ചിയായി സിംഹ വാഹനം ക്ഷേത്രത്തിൽ സമർപ്പിച്ചു. കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കിഴക്കുംഭാഗം, നട്ടാശേരി കിഴക്കുംഭാഗം, ഗാന്ധിനഗർ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണു ജലോത്സവം നടത്തിയത്. കുമാരനല്ലൂർ ഭഗവതി പള്ളിയോടത്തിൽ മീനച്ചിലാറ്റിലൂടെയും കൈവഴികളിലൂടെയും ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനു ഊരുചുറ്റുന്നുവെന്നാണ് ഐതിഹ്യം.

English Summary:

This article captures the essence of the grand Uthrattathi water procession, showcasing the divine journey of Goddess Chundan Devi's idol from Aarattukadavu. It highlights the traditional rituals, vibrant cultural elements, and the fervent devotion of the participants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com