ADVERTISEMENT

പുതുപ്പള്ളി ∙ നവീകരിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു  ഉമ്മൻചാണ്ടിയുടെ പേര് നൽകാത്തതിൽ പ്രതിഷേധം. പുതുപ്പള്ളിയിൽ കോൺഗ്രസ് ഉപവാസവും യൂത്ത് കോൺഗ്രസ് മാർച്ചും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി പുതുപ്പള്ളി കവലയിൽ  ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ നടത്തിയ ഉപവാസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളിയിൽ കവലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കിയുടെ ഉപവാസം  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി, ബ്ലോക്ക് പ്രസിഡന്റ് കെ.ബി.
ഗിരീശൻ, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, നേതാക്കളായ സുധാ കുര്യൻ, കെ.കെ.രാജു എന്നിവർ സമീപം
പുതുപ്പള്ളിയിൽ കവലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കിയുടെ ഉപവാസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി, ബ്ലോക്ക് പ്രസിഡന്റ് കെ.ബി. ഗിരീശൻ, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, നേതാക്കളായ സുധാ കുര്യൻ, കെ.കെ.രാജു എന്നിവർ സമീപം

ഇഎംഎസിനെപ്പോലെ മഹാനായ വ്യക്തിയുടെ പേര് പുതുപ്പള്ളിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു ഇടുന്നതു വഴി അദ്ദേഹത്തെ അപമാനിക്കാനാണോ സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ബി.ഗിരീശൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സാം കെ.വർക്കിക്ക് നാരങ്ങനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രകടനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.  

ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യു, അനിൽ ബോസ്, ജോണി ജോസഫ്, ബെറ്റി ജോജോ, കുഞ്ഞ് പുതുശേരി, ജി.ഗോപകുമാർ, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, സാബു പുതുപ്പറമ്പിൽ, ജിനു കെ.പോൾ, ജോബി തട്ടംപറമ്പിൽ, വത്സമ്മ മാണി, ജയ്സൺ പെരുവേലി എന്നിവർ പ്രസംഗിച്ചു.  നവീകരിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു  പേരിട്ടതിനെച്ചൊല്ലിയാണ് വിവാദം. കമ്യൂണിറ്റി ഹാളിന്  ഇഎംസിന്റെ പേര് നൽകാൻ ഇടതു പഞ്ചായത്ത് സമിതിയെടുത്ത തീരുമാനത്തിന് എതിരെയാണു പ്രതിഷേധം.ഇന്നു 11നു മന്ത്രി എം.ബി.രാജേഷ് ഹാൾ ഉദ്ഘാടനം ചെയ്യും. 

English Summary:

Tensions rise in Puthuppally as Congress launches a strong protest against the ruling CPM government's decision not to name the renovated Panchayat Community Hall after late Congress stalwart Oommen Chandy. The protest included a hunger strike by Congress leaders and a march by the Youth Congress.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com