ADVERTISEMENT

വെള്ളാവൂർ ∙ ലാക്കൽപടി -വെള്ളാവൂർ റോഡ് നിർമാണത്തിനിടെയുണ്ടായ തർക്കം പരിഹരിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും പൈപ്പ് സ്ഥാപിച്ച ഭാഗം അടയ്ക്കുന്നതു സംബന്ധിച്ചായിരുന്നു തർക്കം.  ഒന്നര മാസമായി നിർത്തിവച്ച റോഡ് നിർമാണം അടുത്തയാഴ്ച പുനരാരംഭിക്കും. പിഎംജിഎസ്‌വൈ പദ്ധതി വഴിയാണു റോഡ് നവീകരിക്കുന്നത്. ഇതിനായി 12.84 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

6.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ 2.2 കിലോമീറ്റർ ദൂരം കങ്ങഴ പഞ്ചായത്തിലും ബാക്കി ഭാഗം വെള്ളാവൂർ പഞ്ചായത്തിലുമാണ്.  കങ്ങഴ പഞ്ചായത്തിലെ പൈപ്പിട്ട ഭാഗം അടയ്ക്കാൻ റോഡ് കരാറുകാരൻ തയാറാകാതെ വന്നതാണു പ്രതിസന്ധിക്കു കാരണം. 

കഴിഞ്ഞ ദിവസം ജനപ്രതിനിധികൾ, ജലഅതോറിറ്റി, പിഎംജിഎസ്‌വൈ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ ചേർന്നു നടത്തിയ ചർച്ചയിൽ 2.2 കിലോമീറ്റർ ദൂരത്തെ ഒരു വശം ജലജീവൻ പദ്ധതിയുടെ കരാറുകാരനും മറ്റേ ഭാഗം റോഡ് കരാറുകാരനും അടയ്ക്കാൻ തീരുമാനിച്ചു. മഴ മൂലം തടസ്സപ്പെട്ട മെറ്റൽ വിരിക്കലും ഇതിനോടനുബന്ധിച്ചു തുടങ്ങും. വെള്ളാവൂർ പഞ്ചായത്തിലെ 400 മീറ്റർ ദൂരം കൂടി ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാനുണ്ട്.

English Summary:

Good news for commuters! The construction of the Lakkalpadi-Vellavoor road will finally resume next week following the successful resolution of a dispute. The project, funded by the PMGSY scheme, is set to enhance connectivity and accessibility in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com