ADVERTISEMENT

കുമരകം ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനലിൽ മത്സരിച്ച 4 ചുണ്ടൻ വള്ളങ്ങളുടെയും അമരം കാത്തത് കുമരകത്തുകാർ.ഫൈനലിൽ വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനിൽ ഒന്നാം അമരത്ത് തുഴഞ്ഞതു കുമരകം കല്ലുപുരയ്ക്കൽ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം നേടിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനിൽ ഒന്നാം അമരം കായ്പുറം രാജീവും. മൂന്നാം സ്ഥാനം നേടിയ കുമരകംകാരുടെ സ്വന്തം ചുണ്ടനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിൽ ഒന്നാം അമരം സുരേഷ് നാഷ്ണാന്തറയായിരുന്നു. 

1,മൂന്നാം സ്ഥാനം നേടിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനിലെ ഒന്നാം അമരക്കാരൻ 
സുരേഷ് നാഷ്ണാന്തറ.  
2, നാലാം സ്ഥാനം നേടിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനിലെ ഒന്നാം അമരക്കാരൻ  സതീഷ്കരിവേലി.
1,മൂന്നാം സ്ഥാനം നേടിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനിലെ ഒന്നാം അമരക്കാരൻ സുരേഷ് നാഷ്ണാന്തറ. 2, നാലാം സ്ഥാനം നേടിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനിലെ ഒന്നാം അമരക്കാരൻ സതീഷ്കരിവേലി.

നടുഭാഗത്തിൽ കുമരകംകാരായ വിജീഷ്, ഷിജു, സാബു, അനൂപ് എന്നിവരും അമരക്കാരായി തുഴഞ്ഞു.നാലാം സ്ഥാനം നേടിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനിൽ ഒന്നാം അമരം സതീഷ് കരിവേലിയും രണ്ടാം അമരം സുരേഷ് കരിവേലിയും മൂന്നാം അമരം അഭിജിത് അയ്യനാട്ടുശേരിയുമായിരുന്നു. നിരണം ചുണ്ടനിൽ ഒന്നാം തുഴക്കാരനായി കുമരകം സ്വദേശിയായ ദീപക് പൊന്നപ്പൻ കരീത്രയും നടുഭാഗത്തിൽ ഒന്നാം തുഴക്കാരനായി അജീഷ് മാവലശേരിയും ഉണ്ടായിരുന്നു.നടുഭാഗത്തിന് വിജയിക്കാൻ കഴിയാതെ വന്നതിന്റെ നിരാശ ഉണ്ടെങ്കിലും കുമരകംകാരൻ ഒന്നാം അമരത്ത് നിന്ന കാരിച്ചാൽ ചുണ്ടൻ വിജയിച്ചതിലും മറ്റ് ചുണ്ടൻ വള്ളങ്ങളെ നിയന്ത്രിച്ചതും നാട്ടുകാരാണെന്ന സന്തേഷത്തിലാണു കുമരകത്തെ വള്ളംകളി പ്രേമികൾ.

English Summary:

In a remarkable display of local talent, all four Chundan Valloms competing in the final of the Nehru Trophy Boat Race were helmed by skilled natives of Kumarakom. The article highlights the winning teams and their captains, showcasing the strong connection between Kumarakom and this prestigious boat race.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com