ADVERTISEMENT

വൈക്കം ∙ നേരേക്കടവ്–മാക്കേക്കടവ് പാലം നിർമാണം പുനരാരംഭിച്ച ശേഷമുള്ള രണ്ടാമത്തെ സ്പാൻ സ്ഥാപിക്കൽ തുടങ്ങി. ഇതിന്റെ ഭാഗമായി ലോഞ്ചിങ് ഗർഡർ ഇന്നലെ മാക്കേക്കടവിൽ നിന്നു കായലിലേക്കുള്ള പൈലുകൾക്കിടയിൽ സ്ഥാപിച്ചു. കോൺക്രീറ്റ് ചെയ്ത ഗർഡറുകൾ യന്ത്രസംവിധാനത്തിൽ ലോഞ്ചിങ് ഗർഡറിലൂടെ കയറ്റിയാണു പൈലുകൾക്കിടെ സ്ഥാപിച്ചത്. ഗർഡറുകളുടെ കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. ഒരു സ്പാനിൽ 4 ഗർഡറുകളാണു ചേർക്കുക. 35 മീറ്റർ നീളവും 80 ടൺ ഭാരവുമാണ് ഒരു ഗർഡറിനുള്ളത്. മാക്കേക്കടവിൽ കരയിലെ ആദ്യത്തെ സ്പാൻ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. 3 മാസം മുൻപു പുനർനിർമാണം തുടങ്ങിയ ശേഷം രണ്ടാമത്തെ സ്പാൻ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.

6 വർഷം മുൻപു നിർമാണം തുടങ്ങിയപ്പോൾ കായലിനു മധ്യത്തിൽ 2 നാവിഗേഷൻ സ്പാനുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് വിവിധ കാരണങ്ങളാൽ വർഷങ്ങളോളം നിലച്ച നിർമാണമാണു മൂന്നു മാസം മുൻപു പുനരാരംഭിച്ചത്. നിലവിൽ 10 ഗർഡറുകൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നാമത്തേതിന്റെ നിർമാണം തുടങ്ങി. ഗർഡറുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യ പ്രശ്നമുണ്ടെന്നു നേരത്തെ കരാറുകാർ വ്യക്തമാക്കിയിരുന്നു. ഒരു ഗർഡർ കോൺക്രീറ്റ് ചെയ്താൽ ഉറയ്ക്കാൻ ഒരു മാസത്തോളം വേണം. അതിനു ശേഷമാണു സ്ഥാപിക്കാനാകുക.  ആകെ 80 ഗർഡറുകളാണു നിർമിക്കാനുള്ളത്. ഇനി 70 എണ്ണം കൂടി നിർമിക്കണം. എല്ലാം മാക്കേക്കടവിൽ കരയിലാണു നിർമിക്കുക.

English Summary:

Construction of the Neerikkadavu-Makekkadavu Bridge is back on track with the recent installation of the second span's launching girder. The challenging project involves placing 80 heavy concrete girders across the backwaters, with 70 still to be manufactured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com