ADVERTISEMENT

കോട്ടയം ∙ സിനിമയിൽ നായകനാകാനുള്ള ക്ഷണം; ആരും കൊതിക്കുന്ന ആ ചാൻസ് വേണ്ടെന്നു വച്ച് ഫൊട്ടോഗ്രഫി രംഗത്ത് ഉറച്ചുനിന്ന വ്യക്തിത്വമാണ് ജെ.സി.ബാവന്റേത്. 1965ൽ ‘ഭൂമിയിലെ മാലാഖ’ സിനിമയാക്കുന്നതിനുള്ള ചർച്ച നടക്കുന്ന അവസരം. നിർമാതാവും സംവിധായകനുമായ പി.എ.തോമസാണ് സുഹൃത്തായ ബാവനെ സിനിമയിലെ നായകവേഷത്തിലേക്കു ക്ഷണിച്ചത്. നസീറിനെ നായകനാക്കി തോമസ് സംവിധാനം ചെയ്ത ‘കുടുംബിനി’ എന്ന സിനിമ സൂപ്പർഹിറ്റായിരുന്ന സമയം. അടുത്ത സിനിമയിലേക്കാണു ബാവനു ക്ഷണം കിട്ടിയത്. സിനിമയിലേക്കു പോയില്ലെങ്കിലും ബാവൻസ് സ്റ്റുഡിയോയുടെ ഉടമയെന്ന നിലയിൽ സിനിമാനടന്മാരുമായും അണിയറ പ്രവർത്തകരുമായും നല്ല ബന്ധമായിരുന്നു ബാവന്. സി.എൽ.ജോസിന്റെ നാടകമായ ‘ഭൂമിയിലെ മാലാഖ’ സിനിമയായപ്പോൾ പ്രേംനസീർ തന്നെ നായകനായി.താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ തന്റെ വിളിപ്പേരായ ‘ബാവൻ’ എന്ന പേരിലാണു പ്രശസ്തനായത്.

ഫൊട്ടോഗ്രഫിയിൽ അതീവ കമ്പം ഉണ്ടായിരുന്ന ബാവൻ അതിനെ സാധാരണക്കാരുടെ വിനോദമാക്കി മാറ്റാൻ ഏറെ പ്രയത്നിച്ചു. കെകെ റോഡിൽ ബസേലിയസ് കോളജിന് എതിർവശത്ത് 1953ൽ ആണ് ബാവൻസ് സ്റ്റുഡിയോ ആദ്യം തുടങ്ങിയത്. ഫൊട്ടോഗ്രഫി ഉപകരണങ്ങളുടെ വിൽപനയും ഇതോടൊപ്പം ആരംഭിച്ചു. ഫൊട്ടോഗ്രഫിക്കൊപ്പം ക്യാമറയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഫിലിം റോളിന്റെയും വിപണനത്തിലും ബാവൻസ് പേരെടുത്തു. രണ്ടുവർഷത്തിനു ശേഷം കോട്ടയം നഗരമധ്യത്തിൽ വൈഎംസിഎയുടെ കെട്ടിടത്തിലേക്ക് സ്റ്റുഡിയോ മാറ്റിസ്‌ഥാപിച്ചു. പിന്നീടു കഞ്ഞിക്കുഴിയിലും സ്റ്റുഡിയോ തുടങ്ങി.നന്നായി പാട്ടുപാടിയിരുന്ന ബാവൻ നാട്ടിലെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മുടങ്ങിക്കിടന്നിരുന്ന താഴത്തങ്ങാടി വള്ളംകളി പുനരാരംഭിച്ചത് ബാവന്റെ കൂടി പരിശ്രമത്തിലായിരുന്നു.

English Summary:

J.C. Bavun, a renowned photographer from Kerala, was once offered a lead role in a film by director P.A. Thomas. Despite the potential for stardom, Bavun chose to pursue his passion for photography and went on to build a successful career. This article explores Bavun's fascinating life, his connection to the film industry, and his legacy as a prominent photographer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com