ADVERTISEMENT

പള്ളിക്കത്തോട് ∙ ലൂർദ് ഭവൻ സൈക്കോ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്ക് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റിന്റെ കരുതൽ.കഴിഞ്ഞദിവസം ലൂർദ് ഭവനിൽ ഉച്ചഭക്ഷണമായി നൽകിയത് എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹപ്പൊതികളായിരുന്നു. കോളജിൽ നടത്തിയ ഭക്ഷണമേളയിൽ നിന്നാണ് സ്നേഹപ്പൊതിയുടെ തുടക്കം.മേളയിൽ നിന്നും സ്വരൂപിച്ച തുകയിൽ നിന്നും പൊതിച്ചോറിനുള്ള അരി, മറ്റു കറിക്കൂട്ടുകളും വാങ്ങി.പിന്നെ കോളജിൽ വച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് അതു പാകം ചെയ്തു. ഇതാണു വയോജനദിനത്തിൽ നൂറോളം വരുന്ന ലൂർദ് ഭവനിലെ അന്തേവാസികൾക്കായി വിതരണം ചെയ്തത്.

അഞ്ച് കൂട്ടം കറികളടങ്ങിയ ഭക്ഷണം.ഇതു വിദ്യാർഥികൾതന്നെ വിളമ്പിയത് നന്മയുടെ പുതിയ പാഠമായി.ഏറെനേരം അന്തേവാസികൾക്കൊപ്പം ‌ചെലവിട്ടായിരുന്നു വിദ്യാർഥികളുടെ മടക്കം. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രാഹുൽ പി.രാജീവ്, സിവിൽ ഡിപ്പാർട്മെന്റ് പ്രഫ.ദേവിക, എൻഎസ്എസ് കമ്യുണിറ്റി ഹെഡ് വൊളന്റിയർമാരായ ആയ ദയാൽ, റസൽ, ഷിഫാന എന്നിവരുടെ നേതൃത്വത്തിൽ ആണ് പൊതിച്ചോർ വിതരണം നടത്തിയത്. കോളജ് മാനേജിങ് ഡയറക്ടർ രാജീവ്‌, പ്രിൻസിപ്പൽ ഡോക്ടർ അരുൺ പി.ബോസ്, ജനറൽ മാനേജർ പ്രദീപ്, മാനേജർ വിഷ്ണു, കൂടാതെ ലൂർദ് ഭവൻ മാനേജിങ് ഡയറക്ടർ ജോസ്, കോളജിലെ എൻഎസ്എസ് വൊളന്റിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

English Summary:

Students from the NSS unit at Kottayam Institute of Technology and Science showed their compassion by preparing and serving a special lunch to nearly 100 residents of Lourde Bhavan Psycho Rehabilitation Center on Senior Citizens Day. The initiative, funded by a college food festival, provided a heartwarming display of kindness and community service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com