കാട് വെട്ടിത്തെളിച്ചപ്പോൾ കഞ്ചാവ്; പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയി
Mail This Article
×
മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി അങ്ങാടിക്കു സമീപത്തെ കെട്ടിടത്തിനു പിറകിലെ സ്ഥലത്ത് നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. കെട്ടിടത്തിൽ അതിഥിത്തൊഴിലാളികളാണ് താമസിച്ചിരുന്നത്. കൊതുക് ശല്യം രൂക്ഷമായതിനെ തുടർന്നു കാടു വെട്ടി തെളിയിക്കുന്നതിനിടയിലാണു കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയതായും നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.