ADVERTISEMENT

കോഴിക്കോട്∙ പൂർവവിദ്യാർഥികളുടെ സമ്മാനമായി എൻഐടിയിൽ ഗ്രീൻ ആംഫി തിയറ്റർ ഒരുങ്ങുന്നു. ക്യാംപസിലെ പ്രധാന കെട്ടിടത്തിനും പഴയ ലൈബ്രറി കെട്ടിടത്തിനും ഇടയിലാണ് ഹരിതാഭമായ അങ്കണം ഒരുങ്ങുന്നത്.എൻഐടി കാലിക്കറ്റ് അലമ്നൈ അസോസിയേഷൻ സ്പോൺസർ ചെയ്യുന്ന പദ്ധതിയുടെ നിർമാണം ആരംഭിച്ചു. കോളജിലെ അധ്യാപിക ഡോ.അഞ്ജന ഭാഗ്യനാഥനാണ് തിയറ്റർ രൂപകൽപന ചെയ്തത്.

ഈ സ്ഥലത്തു നിലവിലുള്ള മരങ്ങൾ ഉൾക്കൊള്ളിച്ചാണ് ആംഫി തിയറ്ററിന്റെ രൂപകൽപന. പ്രധാന കെട്ടിടം മുതൽ പഴയ ലൈബ്രറി കെട്ടിടം വരെയുള്ള എല്ലാ മരങ്ങളും നിലവിലുള്ള ഡയഗണൽ പാതകളും രൂപകൽപനയുടെ ഭാഗമായി സംരക്ഷിക്കുന്നു. 22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആംഫി തിയറ്റർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു നിർമിക്കുന്നത്. എൻഐടി ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com