ADVERTISEMENT

കോടഞ്ചേരി∙ പഞ്ചായത്തും കൃഷിഭവനും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് പരിധിയിലെ 5 ക്ഷീരോൽപാദക സഹകരണ സംഘങ്ങളും ചേർന്നുള്ള ജൈവ വളം നിർമാണവും വിപണനവും നാടിനു മാതൃക. ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ, ക്ഷീര കർഷകരിൽ നിന്നു ശേഖരിക്കുന്ന ചാണകപ്പൊടി ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളമാക്കി പാക്കറ്റിലാക്കി വിതരണം ചെയ്യുന്ന പദ്ധതി 2 വർഷമായി വിജയകരമായി നടന്നുവരുന്നു.

കോടഞ്ചേരി പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങുക‍ൃഷിക്ക് കർഷകർക്ക് ജൈവ വളം വിതരണ പദ്ധതിയിൽ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഉൽപാദിപ്പിക്കുന്നതിനു ക്ഷീര സംഘങ്ങളെ ചുമതലപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. 

50% സബ്സിഡിയിൽ ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ കീഴിൽ 35 ചെറുകിട ചാണക സംസ്കരണ യൂണിറ്റുകൾ ആരംഭിച്ചു. ഈ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന സമ്പുഷ്ടീകരിച്ച ചാണകപ്പൊടി 25 കിലോ വീതമുള്ള ചാക്കുകളിലാക്കി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75% സബ്സിഡിയോടു കൂടി കർഷകർക്ക് തെങ്ങു കൃഷിക്ക് ജൈവവളമായി വിതരണം ചെയ്തു വരുന്നു.

ക്ഷീര കർഷകർക്ക് ചാണകത്തിന് ഉയർന്ന വിലയും തെങ്ങു കർഷകർക്ക് ഗുണമേന്മയുള്ള ജൈവവളവും ലഭിക്കുന്നു. ജൈവവളം നിർമിക്കുന്ന ക്ഷീര സംഘങ്ങൾക്ക് കീഴിലുള്ള ക്ഷീരകർഷകരുടെ വിവിധ യൂണിറ്റുകൾക്ക് മൊത്തം 5 ലക്ഷം രൂപ സബ്സിഡിയായി പഞ്ചായത്ത് നൽകുന്നു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങു കൃഷിക്ക് ജൈവവളം വാങ്ങുന്നതിന് കർഷകർക്ക് സബ്സിഡിയായി 20 ലക്ഷം രൂപയും നൽകുന്നു. 

പുതിയ സാമ്പത്തിക വർഷത്തിൽ ജൈവവള നിർമാണ യൂണിറ്റുകൾക്ക് ചാണകം ഉണക്കിപ്പൊടിക്കുന്നതിനു യന്ത്രങ്ങൾ വാങ്ങാൻ 2 ലക്ഷം രൂപയും പഞ്ചായത്ത് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com