ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം ഇക്കോ ടൂറിസം സെന്റർ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു. ഉരക്കുഴി വെള്ളച്ചാട്ടം മേഖലയും പരിസരവും ഗൈഡുമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജനുവരി 20ന് ടൂറിസ്റ്റുകളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്നാണ് വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടത്. മാർച്ച് 5ന് കൃഷിയിടത്തിൽ കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തുകയും ചെയ്തു.

കെ.എം.സച്ചിൻദേവ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് മൂന്നര മാസത്തിനു ശേഷം ഇക്കോ ടൂറിസം സെന്റർ  തുറക്കുന്നത്. 19 ഗൈഡുമാർ സെന്ററിൽ ജോലി ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.ജില്ലാ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ തീരുമാന പ്രകാരം ടിക്കറ്റ് നിരക്കിലെ വർധന ഇന്ന് മുതൽ പ്രബല്യത്തിൽ വരും.

മുതിർന്നവർക്ക് നിലവിലെ 40 രൂപ നിരക്ക് 50 രൂപയായും കുട്ടികളുടെ നിരക്ക് 20 രൂപയിൽ നിന്നു 30 ആയും വർധിപ്പിക്കും. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ മറ്റ് ഇക്കോ ടൂറിസം സെന്ററിൽ ഉള്ളതിനെക്കാൾ 10 രൂപ സാംങ്ചുറി ഫീസായി വിനോദ സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നതിനാലാണു ടിക്കറ്റിന് 50 രൂപ നൽകേണ്ടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com