ADVERTISEMENT

കോടഞ്ചേരി∙ വേളംകോട് പാറശ്ശേരിയിൽ ഏലിയാസിന്റെ വീടിന് മിന്നലേറ്റു. ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ വീടിനു കേടുപാട് സംഭവിച്ചു. മിന്നലിൽ ഏലിയാസിന്റെ ഭാര്യ ലൂസിക്ക് ചെവിക്ക് വേദനയും കേൾവിക്കുറവും ഉണ്ടായി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റ് വീടിന് പല സ്ഥലത്തും പൊട്ടൽ വീണു. വയറിങ് കത്തി നശിച്ചു. പറശ്ശേരി ബെന്നി വർഗീസ്, കൂമുള്ളിൽ മത്തായി, ബെന്നി കൂമുള്ളിൽ, തമ്പി കൊല്ലംകുടിയിൽ എന്നിവരുടെ ഇലക്ട്രിക് ഉപകണങ്ങൾ‍ക്ക് കേടുപാട് സംഭവിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഫാ.സിജോ താന്നിയംകട്ടയിൽ, വാർഡ് മെംബർ സിബി ചിരണ്ടായത്ത്, യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ്, റെജി ഒലിപ്രക്കാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.

തിരുവമ്പാടി∙ വേനൽ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ മറിയപ്പുറം പള്ളത്ത് ഷാജഹാന്റെ  വീടിന് നാശനഷ്ടം. ഇരുനില വീടിന്റെ വയറിങ് പൂർണമായും നശിച്ചു. മെയിൽ സ്വിച്ച് ബോർഡ് ഭിത്തിയിൽ നിന്ന് വേർപെട്ട നിലയിലാണ്. വീടിനു സമീപത്തെ കൂറ്റൻ തെങ്ങ് മിന്നലേറ്റ് പൊട്ടിക്കീറുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com