ADVERTISEMENT

വടകര∙ ബിൽ കുടിശിക അടയ്ക്കാത്തതു കൊണ്ട് മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. ഇന്നലെ രാവിലെയാണ് വൈദ്യുതി ബോർഡ് അധികൃതർ എത്തി ഫ്യൂസ് ഊരിയത്. ഇതോടെ മിക്ക ഓഫിസുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. പലയിടത്തും കംപ്യൂട്ടറുകൾക്ക് ബാറ്ററി ബായ്ക്കപ്പ് കുറവാണ്. ഇതു മൂലം ജനങ്ങൾക്ക് മിക്ക സേവനങ്ങളും മുടങ്ങി. താഴത്തെ നിലയിലെ ആർടിഒ ഓഫിസിൽ മാത്രമേ വൈദ്യുതി നിലച്ചാൽ ബദൽ സംവിധാനമുള്ളൂ.

രാത്രിയും പ്രവർത്തിക്കുന്ന എക്സൈസ് റേഞ്ച്, സർക്കി‍ൾ ഓഫിസുകൾ ബുദ്ധിമുട്ടിലായി.കെട്ടിടത്തിലെ 23 ഓഫിസുകൾക്ക് ഒരു മീറ്ററാണ്. ബിൽ തുക എല്ലാ ഓഫിസുകളും പങ്കിട്ട് അടയ്ക്കുകയാണ് പതിവ്. ഇതിൽ ഏതെങ്കിലും ചില ഓഫിസുകൾ പണം നൽകാതിരുന്നാൽ കണക്‌ഷൻ വിഛേദിക്കേണ്ട സ്ഥിതിയാണ്. ഇതിനു പകരം എല്ലാ ഓഫിസുകൾക്കും പ്രത്യേക മീറ്റർ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയിട്ട് കാലമേറെയായി. എന്നാൽ, ഫണ്ട് കിട്ടാത്തതു കൊണ്ട് പണി തുടങ്ങിയിട്ടില്ല.

വടകര∙ മേമുണ്ടയി‍ൽ പ്രവർത്തിക്കുന്ന വില്യാപ്പള്ളി വില്ലേജ് ഓഫിസിൽ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. ബി‍ൽ കുടിശികയാണ് പ്രശ്നം. എല്ലാ വില്ലേജ് ഓഫിസുകളുടെയും വൈദ്യുതി ബിൽ കലക്ടറേറ്റ് വഴിയാണ് അടയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ഇവിടെ മാത്രം വിഛേദിച്ചതിന്റെ കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com