ADVERTISEMENT

മാവൂർ ∙ കനത്ത മഴയും വെള്ളപ്പൊക്കവും, ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ, സങ്കേതം ഭാഗങ്ങളിൽ വാഴക്കൃഷി നശിക്കുന്നു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതാണു കർഷകർക്ക് വിനയായത്. വെള്ളം കെട്ടിനിന്നതോടെ മഞ്ഞളിപ്പു ബാധിച്ചും കരിഞ്ഞുണങ്ങിയും വാഴക്കൃഷി വ്യാപകമായി നശിക്കുന്നു.

ഈ ഭാഗങ്ങളിൽ ഇരുപതോളം പേരുടെ കൃഷിയാണു ഭാഗികമായും പൂർണമായും നശിച്ചത്. നേരത്തേ വേനൽ മഴയിലും കാറ്റിലും വാഴകൾ നശിച്ചിട്ടുണ്ട്. കർഷകരുടെ പരാതിയെ തുടർന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇൻഷുർ ചെയ്യാത്ത കാർഷിക വിളകളും നശിച്ചിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് ഒട്ടേറെ പേർ കൃഷിയിറക്കിയത്. മുൻ വർഷങ്ങളിൽ കൃഷി നശിച്ചവർക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ലെന്നു കർഷകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com