ADVERTISEMENT

വടകര∙ വില കൂടുതലും മീൻ‌ക്ഷാമവും കാരണം മരവിച്ച മീൻ വിപണിയിൽ അൽപം ഉണർവ്. ചിലതിനു വില കുറയുകയും ചെയ്തതോടെ വിൽപന സജീവമായി. കൂടുതൽ ലഭ്യമായതും വിലയിൽ കുറവും ചെമ്മീനിനാണ്. നേരത്തേ കിലോഗ്രാമിന് 400 രൂപ കടന്ന ചെമ്മീൻ കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 100 രൂപ മുതൽ 150 രൂപ വരെ ആണ് വിറ്റത്.

മത്തിയുടെ വില പകുതിയോളം കുറഞ്ഞ് 200 വരെ എത്തി. ഇതേ വിലയ്ക്കാണ് അയലയും വിൽക്കുന്നത്. കൂടുതലായി എത്തിക്കൊണ്ടിരിക്കുന്ന നത്തോലി, വേളൂരി പോലുള്ള ഇനങ്ങൾക്ക് 100  മുതൽ 120 രൂപ വരെയാണ് വില. വില കൂടിക്കൊണ്ടിരിക്കുന്നത് അയക്കൂറയ്ക്കും മറ്റുമാണ്. അയക്കൂറയ്ക്ക് ഇപ്പോഴും 800 മുതൽ 1000 വരെയാണ് കിലോഗ്രാമിന് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com