ADVERTISEMENT

ഫറോക്ക് ∙ കനത്ത മഴയിൽ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. കുണ്ടായിത്തടം റോഡരികിലെ മതിൽക്കെട്ടാണ് കഴിഞ്ഞ രാത്രി റോഡിലേക്ക് പതിച്ചത്. മതിലിന്റെ ബാക്കി ഭാഗം ഏതുസമയവും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. ഹൈസ്കൂൾ–ശ്മശാനം റോഡിലെ ടവറിനു സമീപം തണൽമരത്തിന്റെ വേരുകൾ പടർന്നാണ് മതിലിൽ വിള്ളലുണ്ടായത്.

മരം മുറിച്ച് മതിൽ പുതുക്കിപ്പണിയണം. ഇക്കാര്യം നാട്ടുകാർ നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി വൈകിയതാണ് മതിൽ തകർന്നു വീഴാൻ ഇടയാക്കിയത്. കുണ്ടായിത്തടം, വാലഞ്ചേരിത്താഴം, കോട്ടപ്പാടം, കാഞ്ഞിരത്തിൽ എന്നിവിടങ്ങളിലേക്ക് ഒട്ടേറെ പേർ സഞ്ചരിക്കുന്ന റോഡിലാണ് അപകടാവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com