ADVERTISEMENT

കോടഞ്ചേരി∙ പഞ്ചായത്തിലെ ചിപ്പിലിത്തോട്ടിൽ 4 ദിവസമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി റബർ, തെങ്ങ്, കമുങ്ങ്, ജാതി, കൊക്കോ മുതലായവ നശിപ്പിക്കുന്നത് പതിവായിട്ടും വനം വകുപ്പിന്റെ  ഭാഗത്തു നിന്ന്  ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ  കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധജ്വാല തെളിച്ചു. ചിപ്പിലിത്തോട്, കൂരോട്ടുപാറ, കണ്ടപ്പൻചാൽ, തുഷാരഗിരി അടക്കമുള്ള സ്ഥലങ്ങളിൽ അടുത്തകാലത്ത് മാത്രമായി നൂറ് കണക്കിന് റബറും തെങ്ങും, കമുകും ജാതിയും,വാഴയും, കൊക്കോയും അടക്കമുള്ള കൃഷിയാണ് കാട്ടാനക്കൂട്ടം  നശിപ്പിച്ചത്.

ദേശീയ കോ ഓർഡിനേറ്റർ മാജുഷ് മാത്യു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.   നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സെക്രട്ടറി സണ്ണി കാപ്പാട്ടുമല,  ജില്ലാ ഭാരവാഹികളായ ബാബു പട്ടരാട്ട്, ദേവസ്യ ചൊള്ളാമഠത്തിൽ, ജുബിൻ മണ്ണുക്കുശുമ്പിൽ, ബേബിച്ചൻ കൊച്ചുവേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com