ADVERTISEMENT

കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ കാളങ്ങാലി, ഓട്ടപ്പാലം, ഒടിക്കുഴി മേഖലകളിൽ ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശകതമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. വീട്, കാർഷിക വിളകൾ, വൈദ്യുതി ലൈൻ എന്നിവയ്ക്ക് നാശമുണ്ടായി. കാളങ്ങാലി മുതുവാട്ട് സുബൈദയുടെ വീടിന് മേൽ മരം വീണ് നാശം സംഭവിച്ചു. കള്ളൻ കൊത്തിപ്പാറ മാധവന്റെ വീടിന്റെ ശുചിമുറയിൽ മരം വീണ് കേടുപാട് ഉണ്ടായി. തൊടുവയിൽ ഷാജിയുടെ നിർമാണത്തിലിരിക്കുന്ന വീടിനു മേൽ മരം വീണു. വെള്ളികുളത്ത് വി.എസ്.ഹമീദിന്റെ കൃഷി നശിച്ചു. കാളങ്ങാലി എരവത്ത് അമ്മദ് ഹാജിയുടെ തെങ്ങ്, കമുക്, പ്ലാവ് ഉൾപ്പെടെ കാർഷിക വിളകൾ തകർന്നു. കോറോത്ത് മീത്തൽ ബീയാത്തുവിന്റെ

വീടിനു മേൽ കമുക് വീണു.ഒടിക്കുഴി 9-ാം വാർഡിലെ പുതിയവളപ്പിൽ സാറയുടെ വീടിനു മേൽ മരം വീണ് കേടുപാട് ഉണ്ടായി. കരയച്ചാലിക്കൽ റെജീന, ചാമക്കാലയിൽ സജ്ന എന്നിവരുടെ വീടിനു മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ട്. 3-ാം വാർഡിലെ ഓട്ടപ്പാലത്തെ തെക്കയിൽ ഷിബുവിന്റെ വീടിനു മേൽ മരം വീണു. സോണി തേനംമാക്കൽ, ബേബി വടക്കേ പൂണ്ടിക്കുളം, വിജി ഒറ്റപ്ലാക്കൽ, ജിമ്മി കണിയാറകത്ത് എന്നിവരുടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. കൂരാച്ചുണ്ട് സെക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാൻ ഊർജിത ശ്രമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്ഥിര സമിതി അധ്യക്ഷൻ ഒ.കെ.അമ്മദ്, മെംബർ വിൻസി തോമസ് എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com